Business News

ഫാഷന്‍ ഉത്പന്നങ്ങളുടെ ഓണ്‍ലൈന്‍ വില്‍പനയില്‍ വന്‍ വര്‍ദ്ധന

Fri, Mar 24, 2017

Arabianewspaper 1125
ഫാഷന്‍ ഉത്പന്നങ്ങളുടെ ഓണ്‍ലൈന്‍ വില്‍പനയില്‍ വന്‍ വര്‍ദ്ധന

ഫാഷന്‍ സാമഗ്രികളുടെ ഇ കോമേഴ്‌സ് വില്‍പനയില്‍ അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ നാലു മടങ്ങ് വര്‍ദ്ധനയുണ്ടാകുമെന്ന് വിലയിരുത്തല്‍. ഇന്ത്യയില്‍ ഇ കോമേഴ്‌സ് മേഖല വന്‍ വളര്‍ച്ച നേടുമെന്നും ഇതില്‍ തന്നെ ഫാഷന്‍ ഉത്പന്നങ്ങളുടെ വില്‍പനയായിരിക്കും ഏറ്റവും അധികം മെച്ചെപ്പെടുകയെന്നും വിദഗദ്ധര്‍ വിലയിരുത്തുന്നു.


2020 ഓടെ  രണ്ടു ലക്ഷം കോടി രൂപയുടെ (ഏകദേശം 30 ബില്യണ്‍ ഡോളര്‍) കച്ചവടം ഫാഷന്‍ മേഖലയില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫാഷന്‍ ഉത്പന്നങ്ങള്‍ വില്‍ക്കുമ്പോള്‍ ഒരോ മൂന്നമത്തെ ഉത്പന്നവും ബ്രാന്‍ഡഡ് ആയിരിക്കുമെന്നും വിലയിരുത്തുന്നു.


ഫെയ്‌സബുക്കും, ബോസ്റ്റ്ന്‍ കണ്‍സള്‍ട്ടന്‍സി ഗ്രൂപ്പും നടത്തിയ പഠനത്തിലും ഇക്കാര്യം ചൂണ്ടിക്കാണിക്കപ്പെടുന്നു. നിലവില്‍ ഏഴു ബില്യണ്‍ .യുഎസ് ഡോളറിന്റെ കച്ചവടമാണ് നടക്കുന്നത്.


ഡിജിറ്റല്‍ ഇടപാടുകളുടെ പ്രചാരമേറിയതാണ് ഇതിന് കാരണം. മൊബൈല്‍ അപുകള്‍ വഴിയുള്ള വ്യാപാരത്തില്‍ അടുത്തിടെയുണ്ടായ വര്‍ദ്ധനവ് ഇതാണ് ചൂണ്ടിക്കാട്ടുന്നത്. ഓണ്‍ലൈന്‍ വ്യാപരത്തില്‍ നടക്കുന്ന 86 ശതമാനം ഇടപാടുകളും മൊബൈല്‍ ഫോണ്‍വഴിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.


ഫാഷന്‍ ഉത്പന്നങ്ങള്‍ ഓണ്‍ലൈന്‍ സ്റ്റോറില്‍ നിന്നും വാങ്ങുന്നതിന്റെ സൗകര്യങ്ങള്‍ പലരേയും ഇതിലേക്ക് ആകര്‍ഷിച്ചിട്ടുണ്ട്. ചെരുപ്പും, ബാഗും, വാലറ്റുകളും മറ്റ് ഫാഷന്‍ ആഭരണങ്ങളുമാണ് സ്ത്രീകള്‍ വാങ്ങുന്നത്. എന്നാല്‍,. പുരുഷന്‍മാര്‍, വാച്ച്, പെര്‍ഫ്യും, സണ്‍ഗ്ലാസുകള്‍ എന്നീവയാണ് വാങ്ങുന്നത്. ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്ക് വന്‍ പ്രിയമാണ് കാണിക്കുന്നത്.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ