Film review News

മഹേഷിന്റെ സംവിധാനത്തിന്റെ ടേക്ക് ഓഫ്

Fri, Mar 24, 2017

Arabianewspaper 3811
മഹേഷിന്റെ സംവിധാനത്തിന്റെ ടേക്ക് ഓഫ്

എഡിറ്റര്‍ മഹേഷ് നാരായണന്‍ സംവിധാന രംഗത്തേക്ക് ചുവടുവെച്ച ടേക്ക് ഓഫ് നിലവാരത്തില്‍ മുമ്പന്‍ തന്നെ. കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, പാര്‍വതി എന്നിവര്‍ മുഖ്യവേഷത്തിലെത്തുന്ന ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തുന്നില്ല,


ഇറാഖിലെ നഗരമായ മോസൂളിലെ യുദ്ധത്തിനിടെ കുടുങ്ങിപോയ മലയാളി നേഴ്‌സുമാരുടെ യഥാര്‍ത്ഥ സംഭവ കഥയാണ് ഉദ്വേഗ ജനകമായി മഹേഷ് നാരയാണന്‍ വരച്ചു കാണിക്കുന്നത്. 19 നഴ്‌സുമാരെ തിരികെ നാട്ടിലെത്തിക്കുന്നതിനുള്ള ഓപറേഷനാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്ന്.


ഇറാഖിലെ ഇന്ത്യന്‍ അംബാസഡറായി ഫഹദ് ഫാസില്‍ പക്വതയാര്‍ന്ന അഭിനയം കാഴ്ചവെച്ചിരിക്കുന്നു. മഹേഷിന്റെ പ്രതികാരത്തിനു ശേഷം ഫഹദിന്റെ മികച്ച കഥാപാത്രമാണ് ഇത്. പെണ്‍ നഴ്‌സുമാരുടെ ഇടയില്‍ പുരുഷ നേഴ്‌സായി കുഞ്ചോക്കോ ബോബനും മികവു കാട്ടി.


ഐഎസ് ഭീകരരുടെ ബന്ദികളാക്കപ്പെട്ട മലയാളി നഴ്‌സ്മാരുടെ ഭീതിദമായ കഥയാണിത്. നഴ്‌സ്മാര്‍ മറ്റുള്ളവരുടെ ജീവന് വേണ്ടി ത്യാഗം ചെയ്യുന്നവരാണെങ്കിലും സ്വന്തം ജീവിതം അപകടത്തിലായപ്പോള്‍ അവരുടെ ജീവിതത്തിന്റെ വില തുസാസില്‍ ആടി.


മലയാളി നഴ്‌സായ മരീനയുടെ യഥാര്‍ത്ഥ ജീവിതാനുഭവമാണ് മഹേഷ് നാരായണന്‍ സമീറ എന്ന നേഴ്‌സിന്റെ വേഷത്തിലൂടെ പറയുന്നത്. സമീറയുടെ വേഷം പാര്‍വതി അടക്കത്തോടെ അവതരിപ്പിച്ചിരിക്കുന്നു.


കുഞ്ചോക്കോ ബോബനും ഫഹദ് ഫാസിലും മികച്ച അഭിനയ മൂഹൂര്‍ത്തങ്ങള്‍ കാഴ്ചവെയ്ക്കുന്നു. അതിഥി താരത്തെ പോലെ ആസിഫ് അലിയും എത്തുന്നു.


അലന്‍സിയറും മുഖ്യ വേഷത്തെ അവതിരിപ്പിക്കുന്നണ്ട്. യുദ്ധവും മറ്റും ചിത്രീകരിച്ച രീതിയും നഴ്‌സുമാരെ രക്ഷപ്പെടുത്തുന്ന രംഗങ്ങളും മഹേഷ് നാരായണന്റെ മികവിന് തെളിവാകുന്നു. പി വി ഷാജികുമാറും മഹേഷും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഷാനു ജോണ്‍ മികച്ച രംഗങ്ങളാണ് ഒരുക്കിയിരിക്കുന്നത്.


അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുടെ സുഹൃത്തായ അന്റോ ജോസഫാും ശെബിന്‍ ബെക്കറുമാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. രാജേഷ് പിള്ള പ്രൊഡക്ഷന്‍സ് എന്നാണ് ചിത്ത്ര നിര്‍മാണ കമ്പനിയുടെ പേര്.


മലയാളി സംവിധായകനായ ആര്‍ കെ മേനോന്‍ സംവിധാനം ചെയ്ത എയര്‍ ലിഫ്റ്റ് എന്ന സിനിമ കുവൈത്ത് യുദ്ധ കാലത്ത് ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കുന്ന കഥ പറഞ്ഞിട്ടുണ്ട്. ഇതില്‍ നിന്നും വ്യത്യസ്തമായാണ് ടേക്ക് ഓഫ് എടുത്തിരിക്കുന്നത്.


ഷാന്‍ റഹ്മാനാണ് സംഗിതം നിര്‍വഹിച്ചിരിക്കുന്നത്. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും മികച്ച നിലവാരം പുലര്‍ത്തുന്നു. ഇതുവരെ മലയാളി ദര്‍ശിച്ചിട്ടില്ലാത്ത ദൃശ്യാനുഭവമാണ് മഹേഷ് നാരായാണന്‍ ടേക്ക് ഓഫ് നല്‍കുന്നത്.


ട്രാഫിക് എന്ന ചിത്രം മലയാള ചലച്ചിത്രത്തിന് പുതിയ ദിശാ ബോധമാണ് നല്‍കിയത്. ടേക്ക് ഓഫ് മറ്റൊരു ദിശയിലേക്ക് മലയാള സിനിമയെ നയിക്കുന്നു.


 

Advertisement here

Like Facebook Page :
 

Related Videos


Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ