Agriculture News

ഇന്ത്യയുടെ പാല്‍ ഉല്‍പാദനം 155 ടണ്‍ കവിഞ്ഞു

Fri, Mar 24, 2017

Arabianewspaper 1067
ഇന്ത്യയുടെ പാല്‍ ഉല്‍പാദനം 155 ടണ്‍ കവിഞ്ഞു

രാജ്യത്തെ പാല്‍ ഉത്പാദനം കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ രണ്ട് ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി കൃഷി മന്ത്രി രാധാ മോഹന്‍ സിംഗ് അറിയിച്ചു. ശരാശരി 4.5 ശതമാനമായിരുന്നു പാല്‍ ഉത്പാദനത്തിലെ വര്‍ദ്ധന. ഇത് ഇപ്പോള്‍ 6.5 ശതമാനമായാണ് വര്‍ദ്ധിച്ചത്.


നാഷണല്‍ ഡയറി ഡെവല്‍പ്‌മെന്റ് ബോര്‍ഡിന്റെ അമ്പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് നിരവധി പദ്ധതികള്‍ ക്ഷീര കര്‍ഷകര്‍ക്കായി ആസുത്രണം ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.


പാല്‍ ഉത്പാദനത്തില്‍ ആളോഹരി ശരാശരിയിലും ഇന്ത്യ മുന്നിലെത്തി. ആളൊന്നിന് 337 ഗ്രാം പാല്‍ പ്രതിദിനം ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്നുണ്ട്. രാജ്യത്ത് 1.7 ലക്ഷം ഡയറി സഹകരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 15.8 ലക്ഷം ക്ഷീര കര്‍ഷരും രാജ്യത്തുണ്ട്. ഇവരില്‍ മൂന്നില്‍ ഒന്ന് സ്ത്രീകളാണ്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ