General News

കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജിഷണുവിന്റെ അമ്മ സുപ്രീം കോടതിയില്‍

Fri, Mar 24, 2017

Arabianewspaper 252
കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജിഷണുവിന്റെ അമ്മ സുപ്രീം കോടതിയില്‍

ജീഷണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് കേസ് സുപ്രീം കോടതിയിലുമെത്തി. പ്രതിയും നെഹ്‌റു കോളേജ് ഗ്രൂപ്പ് ചെയര്‍മാനുമായ കൃഷ്ണദാസിന്റെ ജാമ്യം റദ്ദു ചെയ്യണമെന്നും സ്വാശ്രയ കോളേജുകളിലെ ഇടിമുറികള്‍ ഇല്ലാതാക്കണമെന്നും ആവശ്യപ്പെട്ടാണ് ജിഷ്ണുവിന്റെ അമമ മഹിജ സുപ്രീം കോടതിയില്‍ എത്തിയത്.


സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള നിരവധി തെളിവുകള്‍ ഇതിനകം നശിപ്പിച്ചു കഴിഞ്ഞെന്നും വന്‍ സ്വാധിനമുള്ള വ്യക്തിയായതിനാല്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാല്‍ മറ്റ് തെളിവുകളും ഇല്ലാതാകുമെന്നും മഹിജയുടെ ഹര്‍ജിയില്‍ പറയുന്നു.


വിദ്യാര്‍ത്ഥികളെ അച്ചടക്കത്തിന്റെയും മറ്റും പേരില്‍ കൊല്ലുന്ന തടവറകാളാണ് കോളേജിലെ ഇടിമുറികള്‍ എന്നും ഇത് ഇല്ലാതാക്കണമെന്നും മഹിജ ആവശ്യപ്പെടുന്നുണ്ട്. ജിഷ്ണു പ്രണോയിമാര്‍ ഇനി ഉണ്ടാകരുതെന്നും കോടതി ഇതിനായി ഇടപെടണമെന്നും ഹര്‍ജിയില്‍ പറയുന്നു.


ജാമ്യം റദ്ദാക്കണമെന്ന് കാണിച്ച് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിയിരുന്നു. ഇതിനൊപ്പമാണ് മഹിജയും ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ