General News

ലണ്ടന്‍ ആക്രമണം - അക്രമി ബ്രീട്ടീഷ് വംശജന്‍

Fri, Mar 24, 2017

Arabianewspaper 334
ലണ്ടന്‍ ആക്രമണം  - അക്രമി ബ്രീട്ടീഷ് വംശജന്‍

ലണ്ടന്‍ ഭീകരാക്രമണം നടത്തിയത് ബ്രിട്ടീഷ് വംശജനായ ഖാലിദ് മസൂദ് ആണെന്ന് സ്‌കോട്ട് ലാന്‍ഡ് യാര്‍ഡ് പോലീസ് കണ്ടെത്തി. ഇയാള്‍ ബ്രിട്ടനില്‍ തന്നെ ജനിച്ചു വളര്‍ന്നയാളാണ്.


അവിവാഹിതയായ ബ്രിട്ടീഷ് മാതാവിന് ജനിച്ച ഇയാള്‍ പലയിടങ്ങളിലും മാറി മാറി താമസിക്കുകയായിരുന്നു. ഇയാളുടെ ഭാര്യ ഏഷ്യന്‍ വംശജയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ജമൈക്കന്‍ വേരുകളുള്ളതാണ് ഇവരുടെ കുടുംബത്തിന് എന്നും സൂചനയുണ്ട്.


52 കാരനായ ഖാലിദ് മസൂദ്, കെന്റില്‍ അഡ്രിയാന്‍ എലംസ് എന്ന പേരില്‍ ക്രിസ്തുമത വിശ്വാസിയായാണ് ജനിച്ചത്. പിന്നീട് ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യുകയായിരുന്നു. ലണ്ടനിലെ ഒരു സ്‌കൂളില്‍ അദ്ധ്യാപകനായിരുന്ന ഇയാള്‍ പിന്നീട് മിഡില്‍ ഈസ്റ്റിലേക്ക് ജോലി തേടി പോകുകയായിരുന്നു,


ഇതിനു മുമ്പ് രണ്ട് ആക്രമണ കേസുകളില്‍ പ്രതിയായ ഇയാള്‍ പോലീസിന്റെ രേഖകളില്‍ ആക്രമണകാരിയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നാലു വര്‍ഷത്തോളം സൗദിയില്‍ ജോലി നോക്കിയ ശേഷം ലണ്ടനില്‍ തിരി്‌ച്ചെത്തി സ്വന്തമായി വ്യാപാര സ്ഥാപനം നടത്തി വരികയായിരുന്നു.


വെസ്റ്റ് മിനിസ്റ്റര്‍ പാലത്തിലൂടെ കാറോടിച്ചെത്തിയ ഇയാള്‍ ജനങ്ങളുടെ ഇടയിലേക്ക് കാറിടിച്ച് കയറ്റി. അയിഷ ഫരദെ (43) പോലീസ് ഉദ്യോഗസ്ഥനായ പി സി പാമര്‍ (48), അമേരിക്കന്‍ ടൂറിസ്റ്റ് കര്‍ട് കൊച്‌റാന്‍ (54) 75 വയസുള്ള അജ്ഞാതന്‍ എന്നിവരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പോലീസുകാരനെ കുത്തി കൊലപ്പെടുത്തിയ ഇയാളെ പോലീസ് വെടിവെച്ചു വീഴ്ത്തുകയായിരുന്നു.


രണ്ടു കൈകളിലും കത്തിയുമായി എത്തിയ ഇയാളുടെ ആക്രമണത്തില്‍ നാല്‍പതോളം പേര്‍ക്ക് പരിക്കുണ്ട്. പാര്‍ലമെന്റിനുള്ളില്‍ കയാറാനായിരുന്നു ഇയാളുടെ ശ്രമമെന്ന് പോലീസ് കരുതുന്നു. ബ്രസല്‍ വിമാനത്താവളത്തില്‍ ഉണ്ടായ സ്‌ഫോടനത്തിന്റെ ഒന്നാം വാര്ഷിക ദിനത്തിലാണ് ഈ ആക്രമണവും ഉണ്ടായത്. ലണ്ടന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ