General News

അസീമാനന്ദയ്ക്ക് ജാമ്യം; ഏഴു വര്‍ഷത്തിനു ശേഷം ജയിലിനു പുറത്തേക്ക്

Fri, Mar 24, 2017

Arabianewspaper 368
അസീമാനന്ദയ്ക്ക് ജാമ്യം; ഏഴു വര്‍ഷത്തിനു ശേഷം ജയിലിനു പുറത്തേക്ക്

പത്തു വര്‍ഷം മുമ്പ് ഹൈദരബാദിലെ മെക്ക മസ്ജിദ് സ്‌ഫോടനത്തില്‍ പ്രതിയായി ജയിലിലായ സ്വാമി അസീമാനന്ദയ്ക്ക ഹൈദരബാദിലെ വിചാരണ കോടതി ജാമ്യം അനുവദിച്ച.ു


2007ല മെയ് 18 ന് നടന്ന സ്‌ഫോടനത്തില്‍ ഏഴു പേരാണ് കൊല്ലപ്പെട്ടിരുന്നത്. സംഝോദ്ധ എക്‌സ്പ്രസ് ട്രെയിനിലെ സ്‌ഫോടനത്തില്‍ പ്രതിയായ അസീമാനന്ദയ്ക്ക 2014 ഓഗസ്തില്‍ പഞ്ചാബ് അന്‍ഡ് ഹരിയാന കോടതി ജാമ്യം അനുവദിച്ചിരുന്നു.


2007ല്‍ ജയ്പൂരില്‍ അജ്മീര്‍ ദര്‍ഗ സ്‌ഫോടന കേസിലും മാര്‍ച്ച് എട്ടിന് അസീമാനന്ദയ്ക്ക് ജാമ്യം നല്‍കിയിരുന്നു. എന്നാല്‍, ഹൈദരബാദിലെ കേസില്‍ ജാമ്യം ലഭിച്ചതോടെയാണ് അസീമാനന്ദയുടെ ജയില്‍ മോചനം സാദ്ധ്യമായിരിക്കുന്നത്.


പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവെയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈദരബാദ് നഗരം വിട്ട് പുറത്തു പോകരുതെന്നും കോടതി ഉപാധി വെച്ചിട്ടുണ്ട്. ഒരു ലക്ഷം രൂപ കെട്ടിവെച്ചാണ് അസീമാനന്ദയ്ക്ക് ജാമ്യം നല്‍കിയിരിക്കുന്നത്. ജാമ്യപേക്ഷ വന്നപ്പോള്‍ കേസ് അന്വേഷിച്ച എന്‍ഐഎ ഇതിനെ എതിര്‍ത്തിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് ജയില്‍ മോചനം സാദ്ധ്യമായത്. അഭിനവ് ഭാരത് എന്ന തീവ്ര ഹിന്ദുത്വ സംഘടനയുടെ നേതാവായ അസീമാനന്ദ അഥവ നാഭകുമാര്‍ സര്‍ക്കാര്‍ ബംഗാള്‍ സ്വദേശിയാണ്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ