Sports News

സെമിയില്‍ തോറ്റ് കേരളം പുറത്ത്

Fri, Mar 24, 2017

Arabianewspaper 1076
സെമിയില്‍ തോറ്റ് കേരളം പുറത്ത്

സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ മുന്നേറ്റം ഗോവ തടഞ്ഞു. മഡ്ഗാവില്‍ നടന്ന സെമിയില്‍ കേരളം ഗോവയോട് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് പരാജയരപ്പെട്ടത്.


ആദ്യ പകുതിയില്‍ തന്നെ ഗോവ കേരളത്തെ ചുരുട്ടി കൂട്ടിയിരുന്നു. പതിനാലാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടിയ ഗോവ 22 മിനിട്ടിനുള്ളില്‍ രണ്ടാമത്ത ഗോളും നേടി.


ലിസ്ട്ടന്‍ കൊളാക്കോയാണ് ഗോവയ്ക്കു വേണ്ടി ഇരട്ട ഗോളുകള്‍ നേടിയത്. രണ്ടാം പകുതിയിലാണ് കേരളത്തിന് സെമി ഫൈനലാണ് കളിക്കുന്നതെന്ന ബോധം ഉണ്ടായത്. 62 ാം മിനിട്ടില്‍ രാഹുല്‍ വി രാജ് നേടിയ ഗോള്‍ കേരളത്തിന് ആശ്വാസമായി.


വീണ്ടും ഗോളടിക്കാനുള്ള ശ്രമം കേരളം നടത്തിയെങ്കിലും ഗോവന്‍ പ്രതിരോധ നിര ഇതു ഫലപ്രദമായി തടഞ്ഞു. ആദ്യസെമിയില്‍ മിസോറാമിനെ പരാജയപ്പെടുത്തിയ ബംഗാളാണ് ഫൈനലില്‍ ഗോവയുടെ എതിരാളി.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ