Vehicle News

നെക്സ്റ്റ് ജെന്‍ : സ്വിഫ്ട് ഡിസയര്‍

Thu, Mar 23, 2017

Arabianewspaper 1186
നെക്സ്റ്റ് ജെന്‍ : സ്വിഫ്ട് ഡിസയര്‍

2017 ഡിസയര്‍ ലോകമെമ്പാടും ഇറങ്ങുമ്പോള്‍ ഇന്ത്യക്കു വേണ്ടി മാരുതി സുസുക്കി സ്വിഫ്ട് ഡിസയര്‍ എത്തുകയാണ്. കോംപാകട് സെഡാന്‍ മോഡല്‍ ജനീവ മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഈ വര്‍ഷം ഓഗസ്‌തോടെ ഡിസയര്‍ എത്തുമെന്നാണ് പ്രതീക്ഷ.


സുസുക്കി സിയസിന്റെ ചില സാദൃശ്യങ്ങള്‍ ഇതിനുണ്ട്. നിലവില്‍ പരീക്ഷണ ഓട്ടങ്ങള്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. മുന്‍വശവും പിന്‍വശവും മാറ്റങ്ങള്‍ വരുത്തിയ മോഡലിന്റെ ചിത്രങ്ങള്‍ അടുത്തിടട ഗാഡിവാദി എന്ന ഓട്ടോ പോര്‍ട്ടല്‍ പുറത്തുവിട്ടിരുന്നു.


എല്‍ഇഡി ലൈറ്റില്‍ അലംകൃതമായ ടെയില്‍, ഹെഡ് ലാംപ് ആണ് ഒരു പ്രത്യേകത. ചെറിയ ബൂട്ട് സ്‌പേസ്, നമ്പര്‍ പ്ലേറ്റിനു മുകളിലുള്ള ക്രോം സ്ടിപ്, എന്നിവയും പ്രത്യേകതയാണ്. പകല്‍ സമയവും കത്തുന്ന (ഡിആര്‍എല്‍) എല്‍ഇഡി ആകര്‍ഷകമാണ്.


എട്ടു കമ്പികളുള്ള അലോയ് വീലും ഇതിനുണ്ട്. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ പുതിയ ഹാച് ബാക് സ്വിഫ്ടില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഡിസയര്‍ രൂപകല്പന ചെയ്തിരിക്കുന്നത്.


അതേസമയം, എഞ്ചിന്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ കാര്യമായ വ്യത്യാസം വരുത്തിയിട്ടില്ലെന്നാണ് സൂചന. ഇന്ത്യയില്‍ പുതിയ മോഡല്‍ ഇറങ്ങുമ്പോള്‍ നിലവിലെ വിലയില്‍ നിന്നും അമ്പതിനായിരം മുതല്‍ 70,000 രൂപ വരെ വില വര്‍ദ്ധിക്കാനിടയുണ്ടെന്നും സൂചനകളുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ