General News

ലണ്ടന്‍ ഭീകരാക്രമണം: ഐഎസ് ഉത്തരവാദിത്തം ഏറ്റെടുത്തു

Thu, Mar 23, 2017

Arabianewspaper 241
ലണ്ടന്‍ ഭീകരാക്രമണം:  ഐഎസ് ഉത്തരവാദിത്തം ഏറ്റെടുത്തു

ബ്രീട്ടീഷ് പാര്‍ലമെന്റിനു നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. തങ്ങളുടെ സൈനികനാണ് ആക്രമണം നടത്തിയതെന്നാണ് അമാഖ് വാര്‍ത്ത ഏജന്‍സിയിലൂടെ ഐഎസ് അറിയിച്ചത്.


ഏഷ്യന്‍ വംശജനും ബ്രിട്ടനില്‍ ജനിച്ചയാളുമാണ് അക്രമിയെന്ന് തിരിച്ചറിഞ്ഞതായി പ്രധാനമന്ത്രി തേരെസ മെ പറഞ്ഞു. പാര്‍ലമെന്റിനു മുന്നിലെ വെസ്റ്റ് മിനിസ്റ്റര്‍ പാലത്തിലാണ് അക്രമി കാറില്‍ എത്തി ആക്രമണം അഴിച്ചു വിട്ടത്. ഖാലിദ് മസൂദ് എന്നയാളാണ് അക്രമിയെന്ന് സ്‌കോട്‌ലാന്‍ഡ് യാര്‍ഡ് പോലീസ് പറയുന്നു.


ജനങ്ങള്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചു കയറ്റുകയായിരുന്നു. തുടര്‍ന്ന പാര്‍ലമെന്റ് വളപ്പിലേക്ക് വേലിക്കെട്ട് തകര്‍ത്ത് കാര്‍ ഓടിച്ചു കയറ്റാന്‍ ശ്രമിച്ച. സുരക്ഷ ഉദ്യോഗസ്ഥനെ കുത്തിയ ശേഷം പാര്‍ലമെന്റ് മന്ദിരത്തിലേക്ക് ഇയാള്‍ ഓടിക്കയറുകയിരുന്നു. എന്നാല്‍, മറ്റ് സുരക്ഷ ഉദ്യോഗസ്ഥര്‍ ഇയാളെ വെടിവെച്ച് വീഴ്ത്തി.


ആക്രമണത്തില്‍ അഞ്ചു പേരാണ് മരിച്ചത്. കാറിടിച്ച് പാലത്തില്‍ നിന്നും തെംസ് നദിയിലേക്ക് വീണ സ്ത്രീയെ രക്ഷപ്പെടുത്തി. സംഭവുമായി ബന്ധപ്പെട്ട് എട്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ