General News

സീനിയര്‍ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെ ശിവസേന എംപി ചെരുപ്പൂരി അടിച്ചു, 25 തവണ

Thu, Mar 23, 2017

Arabianewspaper 476
സീനിയര്‍ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെ ശിവസേന എംപി ചെരുപ്പൂരി അടിച്ചു, 25 തവണ

ഇക്കണോമി ക്ലാസില്‍ യാത്ര ചെയ്യാന്‍ ആവശ്യപ്പെട്ടതില്‍ രോഷാകുലനായ ശിവസേന എംപി രവീന്ദ്ര ഗെയ്ക്ക് വാദ് എയര്‍ ഇന്ത്യയുടെ സീനിയര്‍ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ചതായി പരാതി. ഡെല്‍ഹി വിമാനത്താവളത്തിലാണ് സംഭവം.


താന്‍ എംപിയാണെന്നും ഇക്കണോമി ക്ലാസില്‍ യാത്ര ചെയ്യില്ലെന്നും ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യാനുള്ളത് തന്റെ അവകാശമാണെന്നും ഗെയ്ക്ക് വാദ് വാദിച്ചു,. ബിസിനസ് ക്ലാസ് ടിക്കറ്റ് നിലവില്‍ യാത്രക്കാരായെന്നും ഇതേ വിമാനത്തില്‍ ഇക്കണോമി ക്ലാസില്‍ മാത്രമെ പോകാന്‍ കഴിയുകയുള്ളുവെന്നും പറഞ്ഞ ഉദ്യോഗസ്ഥനെയാണ് എംപി ചെരുപ്പൂരി അടിച്ചത്. പൂനെയില്‍ നിന്നും ഡെല്‍ഹിയിലേക്കുള്ള യാത്രയ്ക്കായി ബിസിനസ് ക്ലാസിലാണ് എംപി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. വിമാനം റദ്ദു ചെയ്യുകയും മറ്റൊരു വിമാനത്തില്‍ യാത്രക്കാരെ മറ്റേണ്ടി വന്നതോടെയാണ് ഗെയ്ക്ക് വാദിനെ ഇക്കണോമി ക്ലാസില്‍ സീറ്റ് അനുവദിച്ചത്. അതേസമയം, എംപിയുടെ കൈവശമുള്ള ടിക്കറ്റില്‍ ഇക്കണോമി ക്ലാസ് ടിക്കറ്റാണ് ഉണ്ടായിരുന്നത്.


ഡെല്‍ഹിയില്‍ എത്തിയ എംപി വിമാനത്തില്‍ നിന്നിറങ്ങാതെ പ്രതിഷേധിക്കുകയായിരുന്നു. തുടര്‍ന്നാണ് ഉന്നത ഉദ്യോഗസ്ഥന്‍ എത്തിയത്. അസൗകര്യത്തില്‍ ഖേദം പറഞ്ഞെങ്കിലും എംപി രോഷാകുലനായി അസഭ്യം പറയുകയും ചെരൂപ്പുരി അടിക്കുകയും ചെയ്യുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.


താന്‍ എംപിയെ അടിച്ചെന്ന് ശിവസേന എംപി സമ്മതിച്ചു,. അയാള്‍ അത് അര്‍ഹിക്കുന്നുണ്ടെന്നായിരുന്നു എംപിയുടെ ന്യായീകരണം. ത്‌ന്നോട് മാന്യമായി പെരുമാറിയില്ലെന്നും ഇതാണ് മര്‍ദ്ദനത്തിന് കാരണമെന്നും എംപി പറഞ്ഞു. 25 തവണ താന്‍ അയാളെ ചെരിപ്പുകൊണ്ട് അടിച്ചതായും എംപി പറഞ്ഞു. സഹിഷ്ണുത കാണിക്കാന്‍ ബിജെപി എംപിയല്ലെന്നും ശിവസേനയുടെ എംപി യാണെന്നും ഗെയ്ക്ക് വാദ് പറഞ്ഞു.


വിമാനത്തില്‍ നിന്നും വലിച്ചെറിയാനാണ് എനിക്ക് തോന്നിയത്. പ്രായമുള്ളത് കൊണ്ട് താന്‍ അത് ചെയ്തില്ലെന്നും തന്നോട് മാപ്പു പറയാതെ അയാളെ വെറുതെ വിടില്ലെന്നും എംപി പറഞ്ഞു,.


ഡെല്‍ഹി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ജോലിയില്‍ തടസപ്പെടുത്തിയതിനും കയ്യേറ്റം ചെയ്തതിനും കേസ് എടുത്തതായി പോലീസ് അറിയിച്ചു,. അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.


മര്യാദക്കാരല്ലാത്ത യാത്രക്കാരുടെ പട്ടിക തയ്യാറാക്കി ഇവരെ വിമാനയാത്രകളില്‍ നിന്നും വിലക്കുന്ന കാര്യം പരിഗണിക്കുമെന്ന് എയര്‍ ഇന്ത്യ പറഞ്ഞു.


മഹാരാഷ്ട്രയിലെ ഓസ്മനാബാദില്‍ നിന്നുള്ള എംപിയായ ഗെയ്ക്ക് വാദ് കൊലപാതക കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്. റംസാന്‍ നോമ്പു സമയത്ത് പാര്‍ലമെന്റ് കാന്റീനിലെ മുസ്ലീം ജീവനക്കാരെ ചപ്പാത്തി കഴിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിലും ഇയാള്‍ ഉള്‍പ്പെട്ടിരുന്നു.



Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ