General News

ടോംസ് കോളേജിന്റെ അംഗീകാരം പുതുക്കി

Thu, Mar 23, 2017

Arabianewspaper 251
ടോംസ് കോളേജിന്റെ  അംഗീകാരം പുതുക്കി

വിവാദങ്ങളില്‍ പെട്ട മറ്റക്കര ടോംസ് എഞ്ചിനീയറിംഗ് കോളേജിന്റെ അംഗീകാരം കേന്ദ്ര ഏജന്‍സിയായ എഐസിടിഇ പുതുക്കി നല്‍കി. 2017-18 അദ്ധ്യയന വര്‍ഷത്തിലേക്കുള്ള അംഗീകാരമാണ് പുതുക്കി നല്‍കിയത്.


നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് മറ്റക്കര ടോംസ് കോളേജി പ്രവര്‍ത്തിക്കുന്നതെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് കേരള സാങ്കേതിക സര്‍വ്വകലാശാസലയുടെ അംഗീകാരം നഷ്ടമായിരുന്നു.


മാര്‍ച്ച് 13 ന് പ്രത്യേക സംഘം കോളേജില്‍ പരിശോധിച്ച് തൃപ്തി രേഖപ്പെടുത്തിയ ശേഷം അഫിലിയേഷന്‍ പുതുക്കി നല്‍കുകയായിരുന്നു. ഇക്കാര്യം കോളേജ് അധികൃതര്‍ വാര്‍ത്താ സമ്മേളനം നടത്തി അറിയിച്ചു.


കേരള സാങ്കേതിക സര്‍വ്വകലാശാലയുടെ നിര്‍ദ്ദേശം മറികടന്നാണ് ടോംസ് കോളിന് അംഗീകാരം നല്‍കിയത്. ലൈബ്രറി, ലാബ് സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ അംഗീകാരം നല്‍കരുതെന്ന് സാങ്കേതിക സര്‍വ്വകലാശാല എഐസിടിഇയോട് ആവശ്യപ്പെട്ടിരുന്നു.


വിദ്യാര്‍്തഥികള്‍ മറ്റു കോളേജുകളില്‍ പ്രവേശനം തേടിയതിനും എഐസിടിഇ അംഗീകാരം നല്‍കി. എന്നാല്‍, പോയ കുട്ടികള്‍ മടങ്ങി വരുകയാണെന്ന് കോളേജ് മാനേജ് മെന്റ് പറയുന്നു.


ആറു ഏക്കറെങ്കിലും സ്ഥലസൗകര്യം വേണെന്നിരിക്കെ നാല്‍പതു സെന്റിലാണ് കോളേജ് പ്രവര്‍ത്തിക്കുന്നതെന്ന് പരാതി ഉയര്‍ന്നിരുന്നു. ടോംസ് കോളേജ് ഉടമയും പ്രിന്‍സിപ്പലുമായ ടോംസ് വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറുന്നുവെന്ന പരാതിയും ഉയര്‍ന്നിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ