General News

കൃഷ്ണദാസിന് രക്ഷപ്പെടാന്‍ എ എസ്‌ഐ വഴിയൊരുക്കി -ക്രൈം ബ്രാഞ്ച്

Thu, Mar 23, 2017

Arabianewspaper 294
കൃഷ്ണദാസിന് രക്ഷപ്പെടാന്‍  എ എസ്‌ഐ വഴിയൊരുക്കി -ക്രൈം ബ്രാഞ്ച്

നെഹ്‌റു കോളേജ് ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്‌നദാസിന് ജാമ്യം ലഭിക്കാനായി നിസാര കുറ്റങ്ങളാണ് ചുമത്തിയതെന്ന് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട്. തട്ടിക്കൊണ്ടു പോകുകയും, മര്‍ദ്ദിക്കുകുയം ഭീഷണിപ്പെടുത്തുകയും നിര്‍ബന്ധിച്ചും രേഖകളില്‍ ഒപ്പുവെപ്പിക്കുകയും ചെയ്‌തെന്ന പരാതി ഗുരുതരമായ കുറ്റ ലംഘനമാണെന്നും എന്നാല്‍, എഫ്‌ഐആറില്‍ സ്റ്റേഷനില്‍ നിന്നും ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് പഴയന്നൂര്‍ പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ ജ്ഞാന ശേഖരന്‍ എഫ്‌ഐആറില്‍ എഴുതിയത്.


ലക്കിടി കോളേജിലെ നിയമ വിദ്യാര്‍ത്ഥിയായ ഷഹീര്‍ ഷൗക്കത്തലിയെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ച കേസിലാണ് നിസാര വകുപ്പുകള്‍ ചാര്‍ത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജിഷ്ണു പ്രണോയിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിനും മൂന്നു ദിവസം മുമ്പാണ് ഇത് നടന്നത്.


ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ കൃഷ്ണദാസിന് പങ്കുണ്ടെന്ന ആരോപണം വന്ന ശേഷവും പഴയന്നൂര്‍ പോലീസ് എഫ്‌ഐആറില്‍ മാറ്റം വരുത്തുകയോ അന്വേഷണം നടത്തി വകുപ്പുകള്‍ മാറ്റി എഴുതകയോ ചെയ്തില്ല. എഫ്‌ഐആറിന്റെ കോപ്പി പോലും പരാതിക്കാരന് നല്‍കിയില്ല.


കേസിന്റെ ആദ്യ ഘട്ടത്തില്‍ ഇല്ലാതിരുന്ന വകുപ്പുകള്‍ ഏങ്ങിനെയാണ് പിന്നീട് എഴുതി ചേര്‍ത്തതെന്ന് കോടതി ചോദിച്ചിരുന്നു. പോലീസ് കോടതിയെ വിഡ്ഡിയാക്കരുതെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച പോലീസ് ഉദ്യോഗസ്ഥന്‍ സര്‍വ്വീസില്‍ ഉണ്ടാകില്ലെന്നും ഒരു രാഷ്ട്രീയക്കാരനും രക്ഷിക്കാനാവില്ലെന്നും മുന്‍കൂര്‍ ജാമ്യം പരിഗണിച്ച ജഡ്ജി പറഞ്ഞിരുന്നു,.


ഇതേ തുടര്‍ന്നാണ് കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി റൂറല്‍ എസ്പിക്ക് അന്വേഷണത്തിലെ പിഴവ് ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് നല്‍കിയത്.


 

Tags : Krishnadas 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ