General News

പനീര്‍ശെല്‍വത്തിന് രണ്ട് ഇലയോട് സാമ്യമുള്ള ചിഹ്നം ലഭിച്ചു

Thu, Mar 23, 2017

Arabianewspaper 322
പനീര്‍ശെല്‍വത്തിന് രണ്ട് ഇലയോട് സാമ്യമുള്ള ചിഹ്നം ലഭിച്ചു

അണ്ണാ ഡിഎംകയെുടെ വിജയ ചിഹ്നമായ രണ്ടിലയോട് സാമ്യമുള്ള ചിഹ്മനം ഒ പനീര്‍ശെല്‍വത്തിന് ലഭിച്ചു, രണ്ട് വശത്തേക്കും വെളിച്ചം നല്‍കുന്ന തെരുവു വിളക്കാണ് ഇത്. ശശികല വിഭാഗത്തിന് തൊപ്പിയാണ് ലഭിച്ചത്.


സ്വതന്ത്ര ചിഹ്നങ്ങളില്‍ നിന്ന് ഒ പനീര്‍ശെല്‍വമാണ് ഇത് തിരഞ്ഞെടുത്തത്. ശശികല ക്രിക്കറ്റ് ബാറ്റാണ് ആദ്യം തിരഞ്ഞെടുത്തതിരുന്നത്.


യുവാക്കള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണെങ്കിലും ക്രിക്കറ്റ് ബാറ്റ് രണ്ടിലയ്ക്ക് പകരമാകില്ലെന്ന് വിലയിരുത്തുന്നവരുണ്ട്. തുടര്‍ന്ന് തൊപ്പി തിരഞ്ഞെടുക്കുകയായിരുന്നു. എംജിആറിന് തൊപ്പി ഏറെ പ്രിയപ്പെട്ടതായിരുന്നതാണ് ഇതിനു കാരണം.


രണ്ടു വശത്തേക്കും വെളിച്ചം നല്‍കുന്ന തെരുവു വിളക്കിന് രണ്ടിലയുമായുള്ള സാമ്യം കണക്കിലെടുത്താണ് ഒപിഎസ് ക്യാമ്പ് ഇതാവശ്യപ്പെട്ടത്.


രണ്ടിലയില്‍ വോട്ടു ചെയ്യുന്നവര്‍ പെട്ടെന്ന് തന്നെ ഇതിന് സമാനമായ ചിഹ്നം കണ്ടെത്തുമെന്നും പനീര്‍ശെല്‍വം ക്യാമ്പ് കണക്കു കൂട്ടുന്നു.







Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ