General News

ആര്‍ കെ നഗര്‍ തിരഞ്ഞെടുപ്പില്‍ താന്‍ ആരേയും പിന്തുണയ്ക്കുന്നില്ലെന്ന് രജനീകാന്ത്

Thu, Mar 23, 2017

Arabianewspaper 293
ആര്‍ കെ നഗര്‍ തിരഞ്ഞെടുപ്പില്‍ താന്‍ ആരേയും പിന്തുണയ്ക്കുന്നില്ലെന്ന് രജനീകാന്ത്

ബിജെപി സ്ഥാനാര്‍ത്ഥി ഗംഗൈ അമരനുമായി നില്‍കുന്ന ചിത്രം ഉപയോഗിച്ച് താന്‍ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചതായി വരുന്ന വാര്‍ത്തകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് സൂപ്പര്‍ സ്റ്റാര്‍ രജനി കാന്ത്.


വരുന്ന ഉപ തിരഞ്ഞെടുപ്പില്‍ താന്‍ ആരേയും പിന്തുണയ്ക്കുന്നില്ലെന്ന് ട്വിറ്ററിലാണ് രജനി കുറിച്ചത്.


നടനും, സംവിധായകനും, സംഗീത സംവിധായകനുമായ ഗംഗൈ അമരനാണ് കഴിഞ്ഞ ദിവസം രജനീകാന്തിനെ സന്ദര്‍ശിച്ചത്. ജയലളിതയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവു വന്ന സീറ്റിലേക്കാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി ഗംഗൈ അമരന്‍ മത്സരിക്കുന്നത്.


ഗംഗൈ അമരന് രജനീ കാന്ത് വിജയാശംസകള്‍ നേര്‍ന്നതായി വാര്‍ത്തകള്‍ വന്നിരുന്നു.


ബിജെപി, മോഡി എന്നിവരുമായി രജനീകാന്ത് സൗഹൃദം കാത്തു സൂക്ഷിക്കുന്നതായാണ് പൊതുവെയുള്ള സംസാരം. എന്നാല്‍, ഇത് പരസ്യമായി പറയാന്‍ രജനീ ഇതുവരെ തയ്യാറായിട്ടില്ല. രജനീ കാന്തിന്റെ പിന്തുണ ബിജെപിക്ക് ഗുണം ചെയ്യുമെന്ന് കരുതുന്നവരും ഉണ്ട്. ന

Tags : Rajinikanth 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ