Sports News

സൗഹൃദ ഫുട്‌ബോളില്‍ ഇന്ത്യക്ക് തിളക്കമാര്‍ന്ന വിജയം

Thu, Mar 23, 2017

Arabianewspaper 1139
സൗഹൃദ ഫുട്‌ബോളില്‍ ഇന്ത്യക്ക് തിളക്കമാര്‍ന്ന വിജയം

സൗഹൃദ മത്സരത്തില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് വിജയം. കംബോഡിയയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ നേടിയാണ് ഇന്ത്യയുടെ വിജയം. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇന്ത്യ ഒരു വിദേശ രാജ്യത്ത് സൗഹൃദ മത്സരം വിജയിക്കുന്നത്.


ഒരു ഘട്ടത്തില്‍ 3-1 എന്ന നിലയിലായിരുന്ന ഇന്ത്യയെ അവസാന നിമിഷം കംമ്പോഡിയ വിറപ്പിച്ചു വിട്ടു. ക്യാപ്ടന്‍ സുനില്‍ ഛേത്രി, ജെജെ ലാല്‍പെകുല, സന്ദേശ് ജിംഗനുമാണ് ഇന്ത്യയ്ക്കു വേണ്ടി ഗോളുകള്‍ നേടിയത്.


കളി തുടങ്ങി 35 ാം മിനിറ്റില്‍ നായകന്‍ സുനില്‍ ഛേത്രി ഇന്ത്യക്കു വേണ്ടി ആദ്യ ഗോള്‍ നേടി. മൂന്നു മിനിറ്റിനുള്ളില്‍ കംമ്പോഡിയ തിരിച്ചടിച്ചു. സമനില പിടിച്ചു. 49 ാം മിനിറ്റില്‍ ജെജെ ലീഡ് 2-1 ആക്കി ഉയര്‍ത്തി. രണ്ടാം പകുതിയില്‍ സന്ദേശ് ജിംഗന്റെ ഗോളിലൂടെ ഇന്ത്യ 3-1 ന് ലീഡ് ഉയര്‍ത്തി.


അറുപത്തി ഒന്നാം മിനിട്ടില്‍ കംമ്പോഡിയ വീണ്ടും ഒരു ഗോളു നേടി ലീഡ് മാര്‍ജിന്‍ കുറച്ചു, മത്സരം സമനിലയില്‍ എത്തിക്കാന്‍ കംമ്പോഡിയ ശ്രമിച്ചെങ്കിലും വിജയം കണ്ടില്ല.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ