General News

ബ്രിട്ടീഷ് പാര്‍ലമെന്റിനു നേരെ ഭീകരാക്രമണം ,5 പേര്‍ മരിച്ചു

Wed, Mar 22, 2017

Arabianewspaper 341
ബ്രിട്ടീഷ് പാര്‍ലമെന്റിനു നേരെ ഭീകരാക്രമണം, 5 പേര്‍ മരിച്ചു

ബ്രിട്ടീഷ് പാര്‍ലമെന്റ് മന്ദിരത്തിനു പുറത്ത് വെടിവെപ്പ്. ഭീകരാക്രമണമാണെന്ന് പോലീസ് അറിയിച്ചു, പാര്‍ലമെന്റിനു മുന്നിലാണ് ആക്രമണം ഉണ്ടായത്. പ്രധാനമന്ത്രി തേരെസ മേയും മറ്റ് പാര്‍ലമെന്റ് അംഗങ്ങളും സുരക്ഷിതരാണെന്ന് പോലീസ് അറിയിച്ചു,.ആക്രമണത്തില്‍ 5 പേര്‍ മരിച്ചു. പാലത്തിലൂടെ വന്ന കാര്‍ ആളുകളുടെ ഇടയിലേക്ക് ഓടിച്ചു കയറ്റിയതായും തുടര്‍ന്ന് പാര്‍ലമെന്റിന്റെ മുള്ളുവേലി ഇടിച്ച് കയറ്റാനും ശ്രമിച്ചു.


ഭീകരാക്രണത്തെ തുടര്‍ന്ന ചിതറിയോടിയ പലരും തിക്കിലും തിരക്കിലും പെട്ട് വീണും ചവിട്ടേറ്റും പരിക്കേറ്റ നിലയില്‍ ആശുപത്രിയിലാണ്. പാര്‍ലമെന്റിനു മുന്നിലുള്ള വെസ്റ്റ് മിനിസ്റ്റര്‍ പാലത്തിലാണ് ആക്രമണം ആദ്യം ഉണ്ടായത്. പാര്‍ലമെന്റ് സമ്മേളിക്കുന്ന വെസ്റ്റ് മിനിസ്റ്റര്‍ കൊട്ടാരത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.


സംഭവത്തെ തുടര്‍ന്ന് ലണ്ടന്‍ പൂര്‍ണമായും സുരക്ഷാ വലയത്തിലായി. കനത്ത ജാഗ്രതയും സുരക്ഷാ സന്നഹാങ്ങളുമാണ് പോലീസ് ഒരുക്കിയത്. സൈനികരുടെ സേവനവും തേടിയിട്ടുണ്ട്.


പാര്‍ലമെന്റ് മന്ദിരത്തിനു മുന്നിലെ സുരക്ഷാ ഉദ്യോഗസ്ഥനെ കുത്തേറ്റ നിലയില്‍ കണ്ടെത്തിയതോടെയാണ് ഭീകരാക്രമണം സ്ഥിരീകരിച്ചത്. അക്രമിയെ പോലീസ് ഉടന്‍ വെടിവെച്ചു,. പാര്‍ലമെന്റിനുള്ളിലേക്ക് പാഞ്ഞുകയറാന്‍ ശ്രമിച്ച ഇയാളെ വെടിവെച്ചു വീഴ്ത്തി.



Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ