General News

ഗുലാം അലിയുടെ സംഗീത പരിപാടി വീണ്ടും വാരണാസി ക്ഷേത്രത്തില്‍

Wed, Mar 22, 2017

Arabianewspaper 370
ഗുലാം അലിയുടെ സംഗീത പരിപാടി വീണ്ടും വാരണാസി ക്ഷേത്രത്തില്‍

പാക് ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ സംഗീത പരിപാടി ഉത്തര്‍ പ്രദേശിലെ വാരണാസിയില്‍ വീണ്ടും അരങ്ങേറുന്നു, വാരണാസിയിലെ സങ്കടമോചന ക്ഷേത്രത്തിലാണ് ഗുലാം അലി എത്തുന്നത്.


തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ഗുലാം അലി ഇവിടെ പാടുന്നത്. സങ്കടമോചന്‍ സംഗീത സമാരോഹിന്റെ ഉദ്ഘാടന പരിപാടിയായാണ് ഗുലാം അലിയുടെ ഗസല്‍ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഏപ്രില്‍ 15 മുതല്‍ 20 വരെയാണ് സംഗീത സമാരോഹ്.


ഗുലാം അലിയുടെ സംഗീത പരിപാടിക്കെതിരെ ശിവസേന ശക്തമായ എതിര്‍പ്പും പ്രതിഷേധവും പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇത് വിവാദമായിരുന്നു,. പഠാന്‍ കോട്ട് വ്യോമ സേനാ ആക്രമണത്തെ തുടര്‍ന്ന് പാക് കലാകാരന്‍മാര്‍ ഇന്ത്യയില്‍ പരിപാടി നടത്തുന്നതിനെതിരെ ശിവസേന രംഗത്ത് വന്നിരുന്നു.


ഏപ്രില്‍ 14 ന് ഡെല്‍ഹിയില്‍ എത്തുന്ന ഗുലാം അലിയെ സങ്കട മോചന ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനായ വിശ്വഭംര്‍ നാഥ് മിശ്ര സ്വീകരിക്കു.ം പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും ഗുലാം അലി സന്ദര്‍ശിക്കും. വാരാണാസി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പ്രധാനമന്ത്രി മോഡിയെ പരിപാടിയിലേക്ക് ക്ഷണിക്കുന്നുണ്ടെന്നും സംഘാടകര്‍ പറഞ്ഞു, ഗുലാം അലിയുടെ സംഗീത പരിപാടി കേള്‍ക്കാന്‍ മോഡി കഴിഞ്ഞ വര്‍ഷം ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായും ഇക്കുറി അദ്ദേഹത്തിന് വാരാണാസിയില്‍ എത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയൈന്നും സംഘാടകര്‍ പറയുന്നു.

Tags : Ghulam Ali 
Advertisement here

Like Facebook Page :
 

Related Videos


Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ