General News

ആഭ്യന്തരവും റവന്യുവും അടക്കം 36 വകുപ്പുകള്‍ മുഖ്യമന്ത്രി ആദിത്യ നാഥിന്

Wed, Mar 22, 2017

Arabianewspaper 333
ആഭ്യന്തരവും റവന്യുവും അടക്കം 36 വകുപ്പുകള്‍ മുഖ്യമന്ത്രി ആദിത്യ നാഥിന്

ഉത്തര്‍പ്രദേശില്‍ മന്ത്രിമാരുടെ വകുപ്പുകള്‍ വിഭജിച്ചു നല്‍കിയിപ്പോള്‍ നിര്‍ണായക വകുപ്പുകളായ ആഭ്യന്തരവും റവന്യുവും .മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ കൈയ്യില്‍. ഉപമുഖ്യമന്ത്രിമാര്‍ക്ക് ആഭ്യന്തരം ലഭിക്കുമെന്നാണ് കരുതിയതെങ്കിലും സുപ്രധാന വകുപ്പുകളെല്ലാം മുഖ്യമന്ത്രി കൈയ്യടക്കി.


വിവരാവകാശം, ഭവനം, നഗര വികസനം, ഭക്ഷ്യം, പൊതു വിതരണം, ഖനനം, പേഴ്‌സണല്‍, തുടങ്ങിയ സുപ്രധാന വകുപ്പുകളെല്ലാം മുഖ്യമന്ത്രിയുടെ കീഴിലാണ്. ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യക്ക് പൊതുമരാമത്ത് വകുപ്പും ഭക്ഷ്യ സംസ്‌കരണവും, പൊതു മേഖലയും ലഭിച്ചു,


മറ്റൊരു ഉപമുഖ്യമന്ത്രിയായ ദിനേശ് ശര്‍മയ്ക്ക് വിദ്യാഭ്യാസവും ശാസ്ത്ര സാങ്കേതികം ഇലക്ട്രോണിക്‌സ് ഐടി എന്നീ വകുപ്പുകളാണ് നല്‍കിയത്.


ധനകാര്യം രാജേഷ് അഗര്‍വാളിനും കൃഷി സൂര്യ പ്രതാപ് സാഗിക്കും ആരോഗ്യ വകുപ്പ് സിദ്ധാര്‍ഥ് നാഥ് സിംഗിനും ലഭിച്ചു, ശ്രീകാന്ത് ശര്‍മയ്ക്ക് ഊര്‍ജവും റീത ബഹുഗുണ ജോഷിക്ക് ശിശു ക്ഷേമവും വിനോദ സഞ്ചാരവും മുന്‍ ക്രിക്കറ്റ് താരം ചേതന്‍ ചൗഹാന് കായിക വകുപ്പും ലഭിച്ചപ്പോള്‍ സ്വാതി സിംഗിന് വനിതാ ശാക്തികരണ വകുപ്പ് ലഭിച്ചു.


മന്ത്രിസഭയിലെ ഏക മുസ്ലിം പ്രതിനിധിയായ മൊഹ്‌സിന്‍ റാസയ്ക്ക് ന്യുനപക്ഷ ക്ഷേമം, ശാസ്ത്ര സാങ്കേതികം, ഇലക്ട്രോണിക്‌സ് വകുപ്പുകള്‍ ലഭിച്ചു,. 22 ക്യാബിനറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള ഒമ്പത് സഹ മന്ത്രിമാരും 13 സഹമന്ത്രിമാരുമാണ് ആദിത്യനാഥ് മന്ത്രിസഭയില്‍ ഉള്ളത്.


അനധികൃത അറവു ശാലകള്‍ക്കെതിരെ നടപടിയെടുക്കുമെന്നും എന്നാല്‍, നിയമ വിധേയമായി പ്രവര്‍ത്തിക്കുന്നവയ്ക്ക് ഒരു പ്രതിസന്ധിയുമില്ലെന്നും ഇതുമായി ബന്ധപ്പെട്ട ദുഷ്പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും സിദ്ധാര്‍ത്ഥ് നാഥ് സിംഗ് പറഞ്ഞു. പൂവാലന്‍മാര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും സ്ത്രീ സുരക്ഷയ്ക്കാവശ്യമായ നടപടി ഉണ്ടാകുമെന്നും സിംഗ് പറഞ്ഞു.


മന്ത്രിമാര്‍ ചുവന്ന ബിക്കണ്‍ ലൈറ്റുകള്‍ ഉപയോഗികുകയോ സൈറന്‍ പോലുള്ള ശബ്ദങ്ങള്‍ പുറപ്പെടുവിക്കരുതെന്നും സര്‍ക്കാര്‍ ഓഫിസുകലില്‍ പാന്‍, പ്ലാസ്റ്റിക് എന്നിവ ഉപയോഗിക്കരുതെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയതായും സിംഗ് പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ