General News

കോണ്‍ഗ്രസ് നേതാവ് എസ് എം കൃഷ്ണ ബിജെപിയില്‍

Wed, Mar 22, 2017

Arabianewspaper 447
കോണ്‍ഗ്രസ് നേതാവ് എസ് എം കൃഷ്ണ ബിജെപിയില്‍

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് എസ് എം കൃഷ്ണ ബിജെപിയില്‍ ചേര്‍ന്നു, യുപിഎ മന്ത്രിസഭായില്‍ വിദേശകാര്യ മന്ത്രിയും കര്‍ണാടകയില്‍ മുന്‍ മുഖ്യമന്ത്രിയുമായിരുന്നു. ഡെല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായാണ് അംഗത്വ രസീത് നല്‍കിയത്.


കര്‍ണാടകയില്‍ നിന്നുള്ള കേന്ദ്ര മന്ത്രി അനന്ത് കുമാര്‍, സദാനന്ദ ഗൗഡ എന്നിവരും സന്നിഹിതനായിരുന്നു. അഴിമതി ആരോപണം നേരിടാത്ത നേതാവെന്ന നിലയില്‍ ക്ലീന്‍ ഇമേജുള്ള എസ് എം കൃഷ്ണ പാര്‍ട്ടിയില്‍ ചേര്‍ന്നത് മാണ്ഡ്യ പോലുള്ള മേഖലയില്‍ ബിജെപിക്ക് ഗുണകരമാകുമെന്ന് പാര്‍ട്ടി വിലയിരുത്തുന്നു.


ജനുവരിയിലാണ് എസ്എം കൃഷ്ണ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ