General News

ജഡ്ജിക്കെതിരെ ആരോപണം: ജിഷ്ണുവിന്റെ അമ്മയ്‌ക്കെതിരെ ബാര്‍ കൗണ്‍സില്‍ നടപടി

Wed, Mar 22, 2017

Arabianewspaper 315
ജഡ്ജിക്കെതിരെ ആരോപണം:  ജിഷ്ണുവിന്റെ അമ്മയ്‌ക്കെതിരെ ബാര്‍ കൗണ്‍സില്‍ നടപടി

ഹൈക്കോടതി ജഡ്ജിക്കെതിരെ ആരോപണം ഉന്നയിച്ചതിന് മരണമടഞ്ഞ ജിഷ്ണു പ്രണൊയിയുടെ അമ്മ മഹിജയ്‌ക്കെതിരെ നിയമ നടപടിക്ക് ബാര്‍ കൗണ്‍സില്‍ ഒരുങ്ങുന്നു. നെഹ്‌റു കോളേജ് ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസുമായി സുതാര്യമായ ബന്ധമാണോ മുന്‍കൂര്‍ ജാമ്യം പരിഗണിച്ച ഹൈക്കോടതി ജഡ്ജിക്ക് ഉള്ളതെന്ന് മഹിജ ചോദിച്ചിരുന്നു.


ഹൈക്കോടതി ജഡ്ജി നെഹ്‌റു കോളേജില്‍ ക്ലാസ് എടുക്കാനാണ് പോയതെന്ന് ബാര്‍ കൗണ്‍സില്‍ വിശദീകരിക്കുന്നു.


നെഹ്‌റു കോളേജിന്റെ കീഴിലുള്ള നിയമ വിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നിയമ ക്യാമ്പില്‍ ഹൈക്കോടതി ജഡ്ജി പങ്കെടുത്ത ചിത്രം പ്രചരിച്ചിരുന്നു. നെഹ്‌റു കോളേജുമായി ബന്ധമുള്ള ജഡ്ജി തന്നെ ആ കോളേജിന്റെ ചെയര്‍മാന്‍ ഉള്‍പ്പെട്ട ക്രിമിനല്‍ കേസില്‍ മുന്‍ കൂര്‍ ജാമ്യത്തിനുള്ള ഹര്‍ജി പരിഗണിച്ചതിന്റെ താല്‍പര്യ വിരുദ്ധത പലരും ചൂണ്ടിക്കാട്ടിയിരുന്നു.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ