General News

അംഗനവാടി ജീവനക്കാര്‍ നിരത്തില്‍ കുടുംബത്തോടൊപ്പം കിടന്നുറങ്ങി പ്രതിഷേധിച്ചു

Wed, Mar 22, 2017

Arabianewspaper 368
അംഗനവാടി ജീവനക്കാര്‍ നിരത്തില്‍ കുടുംബത്തോടൊപ്പം കിടന്നുറങ്ങി പ്രതിഷേധിച്ചു

അംഗനവാടി ജീവനക്കാര്‍ ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് നിരത്തില്‍ തങ്ങളുടെ കുടുംബത്തോടൊപ്പം കിടന്നുറങ്ങി പ്രതിഷേധിച്ചു, കര്‍ണാടകയിലെ .125 ലക്ഷം വരുന്ന അംഗനവാടി ടീച്ചര്‍മാരില്‍ ഒരു വിഭാഗമാണ് ബംഗലൂരിലെ നിരത്ത് കയ്യടക്കിയത്. തിങ്കളാഴ്ച  രാത്രിയില്‍ എത്തിയ ഇവര്‍ ഫ്രീഡം പാര്‍ക്കിനു മുന്നിലെ റോഡില്‍ എത്തി കിടന്നുറങ്ങുകയായിരുന്നു. രാപ്പകല്‍ സമരം മൂന്നാം ദിവസത്തേക്ക് കടന്നിരിക്കുകയാണ്.


സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ ബിജെപി ബഹളം വെച്ചതോടെ മുഖ്യമന്ത്രി സിദ്ദരാമയ്യ അംഗനവാടി ജീവനക്കാരുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തി. ഏപ്രില്‍ 19 ന് വീണ്ടും ചര്‍ച്ച നടത്താം സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.


ഏപ്രില്‍ 19 ന് വീണ്ടും ചര്ച്ചാ നടത്താമെന്ന് എഴുതി നല്‍കണമെന്ന ഇവരുടെ ആവശ്യം അംഗീകരിച്ചില്ല. ഇതെ തുടര്‍ന്ന് സമരം രണ്ടാം ദിവസവും തുടരുകയാണ്. സമരം ചെയ്യുന്നവര്‍ സ്ത്രീകളും അവരുടെ കുട്ടികളുമായതിനാല്‍ ബംഗലുരു കോര്‍പ്പറേഷന്‍ സമരക്കാര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ 30 പോര്‍ട്ടബിള്‍ ബയോ ശുചികേന്ദ്രം സ്ഥാപിച്ചു


ഏഴായിരം രൂപ പ്രതിമാസം നല്‍കുന്ന ശമ്പളം പോരെന്നും പ്രൈമറി സ്‌കൂളിലെ അദ്ധ്യാപകര്‍ക്ക് നല്‍കുന്ന ശമ്പളം തങ്ങള്‍ക്കും വേണമെന്നാണ് ഇവരുടെ ആവശ്യം. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ കിടന്നുറങ്ങി സമരം തുടരുമെന്നാണ് അംഗനവാടി ജീവനക്കാര്‍ പറഞ്ഞിരിക്കുന്നത്. ശമ്പളം പതിനായിരമായി വര്‍ദ്ധിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം.


Tags : Bengaluru 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ