General News

രാഹുലിനെ വിമര്‍ശിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

Wed, Mar 22, 2017

Arabianewspaper 374
രാഹുലിനെ വിമര്‍ശിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

രാഹുലിനെ വിമര്‍ശിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് സി ആര്‍ മഹേഷ് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു. നാറിയ രാഷ്ട്രീയം മടുത്തുവെന്നും സജീവ രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്നും മഹേഷ് തന്റെ ഫെയ്‌സ്ബുക്കില്‍ നല്‍കിയ പ്രസ്താവനയില്‍ പറയുന്നു.


യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായ സി ആര്‍ മഹേഷ് കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കില്‍ നല്‍കിയ പ്രസ്താവന വന്‍ ചര്‍ച്ചയായിരുന്നു. കോണ്‍ഗ്രസിനെ നയിക്കാന്‍ കഴിയുന്നില്ലെങ്കില്‍ വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി സ്വയം ഒഴിഞ്ഞു നില്‍ക്കാനാണ് മഹേഷ് ആവശ്യപ്പെട്ടത്.


നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടതും രണ്ട് സംസ്ഥാനങ്ങളില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും സര്‍ക്കാര്‍ രൂപികരിക്കാന്‍ ശ്രമിക്കാതിരുന്നതും നേതൃത്വത്തിന്റെ പിടിപ്പു കേടായി മഹേഷ് ചൂണ്ടിക്കാട്ടി. ചീഞ്ഞു നാറി തുടരാന്‍ കഴിയുന്നില്ലെന്ന് മഹേഷ് പറഞ്ഞു,


താന്‍ ആര്‍എസ്എസ് പ്രചാരകനാണെന്ന് പിസി വിഷ്ണു നാഥ് നടത്തിയ പ്രസ്താവന വളരെയധികം വേദനിപ്പിച്ചെന്നും ഇതിനാലാണ് രാജിവെയ്ക്കുന്നതെന്നും കരുനാഗപ്പള്ളിയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായിരുന്ന മഹേഷ് പറഞ്ഞു.


രാഹുലിനെ പരസ്യമായി വിമര്‍ശിച്ച മഹേഷിനെതിരെ ശക്തമായ നടപടി വേണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. കെപിസിസി ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കുമെമന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞത്.

Advertisement here

Like Facebook Page :
 

Social media talks

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ