General News

ഇളയരാജയ്ക്ക് ആര്‍ത്തിയും അഹങ്കാരവും -ഗംഗൈ അമരന്‍

Wed, Mar 22, 2017

Arabianewspaper 349
ഇളയരാജയ്ക്ക് ആര്‍ത്തിയും അഹങ്കാരവും -ഗംഗൈ അമരന്‍

പാട്ടിന്റെ പകര്‍പ്പവകാശം ചോദിച്ച എസ്പി ബാലസുബ്രഹ്ണ്യത്തിനും ചിത്രയ്ക്കും വക്കില്‍ നോട്ടീസ് അയച്ച സംഗിതാ സംവിധായകന്‍ ഇഉയരാജയ്ക്ക് പണത്തോടുള്ള ആര്‍ത്തിയും അഹങ്കാരവുമാണെന്ന് സഹോദരനും സംഗീത സംവിധായകനുമായ ഗംഗൈ അമരന്‍,.


ബിജെപി ടിക്കറ്റില്‍ ചെന്നൈ കെ ആര്‍ പുരത്ത് നിയമസഭയിലേക്ക് മത്സരിക്കുന്ന ഗംഗൈ അമരന്‍ സ്വന്തം സഹോദരനെ നിശിതമായി വിമര്‍ശിച്ചു. എംഎസ് വിശ്വനാഥന്റെ പാട്ടുകള്‍ കോപ്പിയടിച്ച ഇളയരാജ അദ്ദേഹത്തിന് പകര്‍പ്പവകാശം നല്‍കിയിട്ടുണ്ടോ എന്നും ചോദിച്ചു,.



സംഗീത സംവിധായകന്‍ ഈണം മാത്രമാണ് നല്‍കുന്നത്. ഗാന രചയിതാവിന്റേതാണ് വരികള്‍. ഈണമിട്ട പാട്ടിന് ജീവനും ആത്മാവും നല്‍കുന്നത് ഗായകരാണ്. അപ്പോള്‍ സംഗീത സംവിധായകന് മാത്രമായി എങ്ങിനെ പകര്‍പ്പവകാശം വരുമെന്നും ഗംഗൈ അമരന്‍ ചോദിച്ചു. ജോലി ചെയ്തതിന് പ്രതിഫലം വാങ്ങിച്ചു കഴിഞ്ഞാല്‍ ഗാനത്തിന് എന്ത് അവകാശമാണുള്ളതെന്നും ഗംഗൈ അമരന്‍ ചോദിച്ചു,.


തിരഞ്ഞെടുപ്പില്‍ രജനീകാന്തിന്റെ പിന്തുണ തേടിയ ഗംഗൈ അമരന്‍ താന്‍ വിജയിക്കുമെന്നും ജനങ്ങള്‍ക്ക് ഡിഎംകെ, അണ്ണാ ഡിഎംകെ പാര്ട്ടികളുടെ സ്വാര്‍ത്ഥ രാഷ്ട്രീയം മടുത്തുവെന്നും ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഗംഗൈ അമരന്‍ പറഞ്ഞു.


ജയലളിതയുടെ തോഴി ശശികലയുമായി സ്വത്തു തട്ടിയെടുത്ത കേസില്‍ നീണ്ട നിയമയുദ്ധത്തില്‍ ഏര്‍പ്പെട്ട ഗംഗൈ അമരനെ ഗുണ്ടകളെ ഉപോയിഗിച്ച് ഭീഷണിപ്പെടുത്തിയെന്നും ആരോപണം ഉണ്ട്. 22 ഏക്കര്‍ വരുന്ന ഫാം ഹൗസ് തട്ടിയെടുത്ത ശശികലയെ പാഠം പഠിപ്പിക്കാനാണ് താന്‍ മത്സരിക്കുന്നതെന്നും ഗംഗൈ അമരന്‍ പറയുന്നു. കോടികള്‍ വില വരുന്ന ഭൂമി പതിമൂന്ന് ലക്ഷം രൂപയ്ക്ക് ഗുണ്ടകളുടെ സാന്നിദ്ധ്യത്തില്‍ ബലം പ്രയൊഗിച്ച് രേഖകളില്‍ ഒപ്പുവെപ്പിച്ച് തട്ടിയെടുക്കുകയായിരുന്നു. തന്നെ പോലെ സെലിബ്രിറ്റികളെന്നു പറയുന്നവരുടെ ഗതി ഇതാണെങ്കില്‍ സാധാരണക്കാര്ക്ക് എന്താണ് ശശികലയില്‍ നിന്നും ലഭിക്കുക എന്നും ഗംഗൈ അമരന്‍ ചോദിക്കുന്നു.


നിരവധി ചിത്രങ്ങള്‍ക്ക് രചനയും സംവിധാനവും നിര്‍വഹിച്ചിട്ടുള്ള അമരന്‍ നടനുമാണ്. വാഴ് വേ മായത്തിലെ നീലവാനചോലയില്‍ എന്ന ഗാനം ഉള്‍പ്പെടെ നിരവധി ഹിറ്റുകള്‍ അദ്ദേഹം നല്‍കിയിട്ടുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ