General News

കൊട്ടിയൂര്‍ പീഡനം : മൂന്ന് പ്രതികള്‍ കീഴടങ്ങി

Wed, Mar 22, 2017

Arabianewspaper 237
കൊട്ടിയൂര്‍ പീഡനം :   മൂന്ന് പ്രതികള്‍ കീഴടങ്ങി

കൊട്ടിയൂര്‍ പീഡനക്കേസിലെ മൂന്നു പ്രതികള്‍ കൂടി കീഴടങ്ങി. ഇന്ന് രാവിലെ ആറുമണിയോടെ പേരാവൂര്‍ സ്റ്റേഷനില്‍ എത്തിയാണ് ഇവര്‍ കീഴടങ്ങിയത്. വൈദികന്റെ പീഡനത്തിന് ഇരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പ്രസവം മറച്ചു വെച്ചതിനാണ് ഇവര്‍ക്കെതിരെ കേസ്,


ക്രിസ്തുരാജ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. സിസ്റ്റര്‍ ടെസി ജോസ്, ഡോ ഹൈദരാലി, സിസ്റ്റര്‍ ആന്‍സി എന്നിവരാണ് പേരാവൂര്‍ സിഐയുടെ മുന്നില്‍ കീഴടങ്ങിയത്. ഇതോടെ കേസിലെ പത്തു പ്രതികളില്‍ എട്ടു പേരും പോലീസില്‍ കീഴടങ്ങി. ഇനി രണ്ടു പ്രതികളെ കൂടെ കി്ട്ടാനുണ്ട്.


വയനാട്ടിലെ ക്രി്‌സ്തുദാസ് കോണ്‍വെന്റിലെ അനാഥാലയത്തിലെ സിസ്റ്റര്‍ ലിസ് മരിയ, ഇരിട്ടി കോണ്‍വെന്റിലെ സിസ്റ്റര്‍ അനീറ്റ എന്നിവരാണ് ഇനിയും അറസ്റ്റിലാകാനുള്ളത്. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന പരിഗണിക്കുന്നുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ