General News

പുതിയ വ്യാജ നോട്ടുകള്‍ കേരളത്തില്‍ എത്തിയതായി സൂചന

Wed, Mar 22, 2017

Arabianewspaper 437
പുതിയ വ്യാജ നോട്ടുകള്‍ കേരളത്തില്‍ എത്തിയതായി സൂചന

രണ്ടായിരത്തിന്റേയും അഞ്ഞൂറിന്റേയും പുതിയ വ്യാജ നോട്ടുകള്‍ കേരളത്തില്‍ എത്തിയതായി റവന്യു ഇന്റലിജെന്‍സ് വിഭാഗം കണ്ടെത്തി. നോട്ട് അസാധുവാക്കിയ ശേഷം നാലു മാസത്തിനുള്ളില്‍ പുതിയ നോട്ടുകളുടെ വ്യാജന്‍ പാക്കിസ്ഥാനില്‍ നിന്നും അടിച്ചിറക്കി ഇന്ത്യയിലെത്തിച്ചതായി നേരത്തെ സൂചന ലഭിച്ചിരുന്നു.


ഇതിന്റെ ഭാഗമായി രാജ്യത്തെ എല്ലാ തുറുമുഖങ്ങളിലും കണ്ടെയ്‌നറുകള്‍ കേന്ദ്രീകരിച്ച് വ്യാപക തിരച്ചിലാണ് നടത്തിയത്. കഴിഞ്ഞ ഒരാഴ്ചയിലേറെയായി കണ്ടെയ്‌നര്‍ നീക്കം തടഞ്ഞാണ് പരിശോധനകള്‍ പുരോഗമിക്കുന്നത്.


ഇതിനിടെയാണ് കേരളത്തിലെ മൂന്നു ജില്ലകളിലേക്ക് 13 കോടിയുടെ കള്ളനോട്ടുകള്‍ എത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.


പാക്കിസ്ഥാനിലെ റാവല്‍പിണ്ടിയിലെ സര്‍ക്കാര്‍ പ്രസില്‍ അച്ചടിച്ച നോട്ടുകളാണ് ബംഗ്ലാദേശ്., യുഎഇ വഴി കേരളം ഉള്‍പ്പെടെയുള്ളു ദക്ഷിണേന്ത്യന്‍ തുറുമുഖങ്ങളില്‍ എത്തിയത്.


കനത്ത സുരക്ഷയോടെ അച്ചടിച്ച ഇന്ത്യയിലെ നോട്ടുകളിലെ 17 ല്‍ 11 സുരക്ഷാ മുദ്രകളും ഉള്ളവയാണ് പുതിയ വ്യാജ നോട്ടുകള്‍. കടലാസ് ഗുണമേന്‍മയില്ലാത്തതാണെന്നത് എളുപ്പത്തില്‍ മനസിലാകുന്നതാണ്. കാസര്‍കോട്, മലപ്പുറം, എറണാകുളം ജില്ലകളില്‍ നോട്ടുകള്‍ എത്തിയതായാണ് സൂചന.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ