General News

കൃഷ്ണദാസിന്റെ അറസ്റ്റില്‍ ഹൈക്കോടതിക്ക് അതൃപ്തി

Tue, Mar 21, 2017

Arabianewspaper 300
കൃഷ്ണദാസിന്റെ അറസ്റ്റില്‍ ഹൈക്കോടതിക്ക് അതൃപ്തി

നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ അറസ്റ്റ് ചെയ്ത നടപടിയില്‍ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു. കഴിഞ്ഞ ദിവസം രൂക്ഷ വിമര്‍ശനം നടത്തിയ ഹൈക്കോടതി ഇന്നും അറസ്റ്റിനെ വിമര്‍ശിച്ചു.


എന്നാല്‍, കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ പരിഗണിച്ച ജഡ്ജിക്ക് നെഹ്‌റു ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് കാണിച്ച് മരണമടഞ്ഞ ജിഷ്ണു പ്രണൊയിയുടെ അമ്മ ഹൈക്കോടതിക്ക് പരാതി നല്‍കി.


നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ അറസ്റ്റ് ചെയത് കോടതിയെ മണ്ടനാക്കാനാണോ എന്നും ഇതില്‍ ഉള്‍പ്പെട്ട പോലീസ് ഉദ്യോഗസ്ഥന്‍ സര്‍വ്വീസില്‍ ഉണ്ടാവില്ലെന്നും മറ്റും ഹൈക്കോടതി ജഡ്ജി പറഞ്ഞതിനെ അസാധരണ വിമര്‍ശനമെന്നാണ് നിയമ വിദഗ്ദ്ധര്‍ വിശേഷിപ്പിച്ചത്. അറസ്റ്റ് രേഖപ്പെടുത്തി കഴിഞ്ഞാല്‍ പിന്നെ മുന്‍കൂര്‍ ജാമ്യത്തിനുള്ള ഹര്‍ജി തള്ളുകയാണ് പതിവ്.


ഷഹിദ് ഷൗക്കത്തലി എന്ന നിയമ വിദ്യാര്‍ത്ഥിയെ മര്‍്ദ്ദിച്ചെന്ന പരാതിയില്‍ ആദ്യം നല്‍കിയിരുന്ന വകുപ്പുകള്‍ക്ക് പകരം ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ഉള്‍പ്പെടുത്തിയ അന്വേഷണ സംഘത്തിന്റെ നടപടിയാണ് ജഡ്ജി ചോദ്യം ചെയ്തത്. എന്നാല്‍,. പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞതൊന്നും എഫ്‌ഐആറില്‍ ഉണ്ടായിരുന്നില്ലെന്ന ഷൗക്കത്തലി പറയുന്നു.


തന്നെ ബലമായി പിടിച്ചു കൊണ്ടുപോകുകയും മണിക്കൂറോളം മുറിയില്‍ തടഞ്ഞുവെയ്ക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും, ബുട്ടിട്ട് തൊഴിക്കുകയും കരണത്തടിക്കുകയും മറ്റും ചെയ്‌തെന്നും നിരവധി രേഖകളില്‍ നിര്‍ബന്ധപൂര്‍വം ഒപ്പിടുകയും ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു. ഇതിനെ തുടര്‍ന്ന് ക്രൈ ബ്രാഞ്ച് സംഘം പുതിയ വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെന്ന് ഷൗക്കത്തലി പറഞ്ഞു.


തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൃഷ്ണദാസിന് ജാമ്യം ലഭിച്ചതെന്നും ജാമ്യം റദ്ദാക്കണമെന്നും കാണിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ജിഷ്ണു കേസില്‍ മുന്‍കൂര്‍ ജാമ്യത്തിലുള്ള കൃഷ്ണദാസിനെ തിങ്കളാഴ്ചയാണ് ഷൗക്കത്തലിയെ മര്‍ദ്ദിച്ച കേസില്‍ പോലീസ് അറസ്റ്റ് ചെയത്.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ