General News

ഹൈക്കോടതി ജഡ്ജിക്കെതിരെ ജിഷ്ണുവിന്റെ അമ്മയുടെ പരാതി

Tue, Mar 21, 2017

Arabianewspaper 347
ഹൈക്കോടതി ജഡ്ജിക്കെതിരെ ജിഷ്ണുവിന്റെ അമ്മയുടെ പരാതി

ഹൈക്കോടതി ജഡ്ജിക്ക് നെഹ്‌റു ഗ്രൂപ്പ് കുടുംബവുമായി ബന്ധമുണ്ടെന്ന കാര്യത്തില്‍ അേേന്വഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണു പ്രണൊയിയുടെ അമ്മ രജിസ്ട്രാര്‍ക്ക് പരാതി നല്‍കി. ജിഷ്ണു പ്രണോയി മരിച്ച കേസില്‍ പ്രതിയായ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന് ഹൈക്കോടതി ജഡ്ജിയും കേസ് പരിഗണിക്കുന്നയാളുമായി ബന്ധമുണ്ടെന്നും ഇതിനു തെളിവുള്ള ചിത്രങ്ങള്‍ തന്റെ പക്കല്‍ ഉണ്ടെന്നും ജിഷ്ണുവിന്റെ അമ്മ മഹിജ പരാതിയില്‍ പറയുന്നു.



കൃഷ്ണദാസും ജഡ്ജിയുമൊന്നിച്ചുള്ള ആറോളം ചിത്രങ്ങള്‍ തനിക്ക് ലഭിച്ചു, നീതിന്യായ വ്യവസ്ഥിതിയില്‍ വിശ്വസിക്കുന്ന തനിക്ക് ഈ ചിത്രങ്ങള്‍ കണ്ടപ്പോള്‍ നീതി ലഭിക്കില്ലെന്ന് തോന്നല്‍ ഉണ്ടായി. കൃഷ്ണദാസും ജഡ്ജിയും തമ്മിലുള്ള ബന്ധം സുതാര്യമാണെന്ന് ബോധ്യപ്പെടുത്തണമെന്ന് മഹിജ പരാതിയില്‍ ആവശ്യപ്പെടുന്നു.


ജിഷ്ണു പ്രണോയിയുടെ കേസില്‍ കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം നല്‍കിയതും മറ്റൊരു കുട്ടിയെ മര്‍ദ്ദിച്ച കേസില്‍ പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ ഇതിനെതിരെ പോലീസിനെ വിമര്‍ശിക്കുകയും അസാധാരണമായ രീതിയില്‍ ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിടുമെന്നും രാഷ്ട്രീയക്കാര്‍ വിചാരിച്ചാല്‍ പോലും രക്ഷപ്പെടാനാവില്ലെന്നും മറ്റും ജഡ്ജി അഭിപ്രായപ്പെട്ടതും സംശയങ്ങള്‍ക്ക് ഇടനല്‍കുന്നുവെന്നും മരിച്ച ജിഷ്ണു പ്രണോയിക്ക് നീതി ലഭിക്കുന്ന വിഷയത്തില്‍ ഇല്ലാത്ത ജാഗ്രതയും രോഷപ്രകടനവും 400 കോടിയുടെ ആസ്തിയുള്ള കൃഷ്ണദാസിന്റെ വിഷയത്തില്‍ ജഡ്ജിക്ക് ഉണ്ടാകുന്നത് എന്തെന്ന് മനസിലാകുന്നില്ലെന്നും ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിതും ആരോപിച്ചു,.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ