Local News

44 പവന്‍ മോഷ്ടിച്ച കള്ളന്‍ സിസിടിവിയും പൊക്കി

Tue, Mar 21, 2017

Arabianewspaper 2576
44 പവന്‍ മോഷ്ടിച്ച കള്ളന്‍ സിസിടിവിയും പൊക്കി

പ്രവാസിയുടെ വീട് കുത്തിത്തുറന്ന് 44 പവന്റെ ആഭരണങ്ങള്‍ മോഷ്ടിച്ച കള്ളന്‍ വീട്ടിന്റെ സുരക്ഷ്യക്ക് വെച്ചിരുന്ന സിസിടിവി ക്യാമറയും തട്ടിയെടുത്തു. ക്യാമറയ്‌ക്കൊപ്പം ഹാര്‍ഡ് ഡിസ്‌കും കൊണ്ടുപോയി. മലപ്പുറം എടപ്പാളിലാണ് സംഭവം.



മുഹമദ് കുട്ടി എന്നയാളുടെ വീട്ടിലാണ് വന്‍ മോഷണം അരങ്ങേറിയത്. രണ്ടാം നിലയില്‍ അലമാരിയില്‍ സൂക്ഷിച്ച ആഭരണങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. വാതിലിന്റെ പൂട്ടു തകര്‍ത്താണ് മോഷണം. അലമാര പൊളിച്ച് ആഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നു,


12 ലക്ഷം രൂപയുടെ സ്വര്‍ണാഭാരണങ്ങളാണ് നഷ്ടപ്പെട്ടത്. മകനും മരുമകളുമാണ് വിദേശത്ത്. ഇവര്‍ അടുത്തിടെ വന്ന് തിരി്ച്ചു പോയിരുന്നു. താഴെ മുറിയിലാണ് മുഹമദ് കുട്ടിയും ഭാര്യയും കിടന്നിരുന്നത്.രാവിലെയാണ് മോഷണ വിവരം അറിഞ്ഞത്. തിരുര്‍ പോലീസ് കേസ് അന്വേഷിച്ചു വരികയായാണ്.


വീടുമായി അടുത്ത പരിചയമുള്ളവരാണ് മോഷണം നടത്തിയതെന്ന് സൂചനയുണ്ട്. സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌ക് ഉള്ള യൂണിറ്റ് സൂക്ഷിച്ച സ്ഥലം പോലും ഇവര്‍ക്കറിയാമെന്നതാണ് പോലീസ് പരിചയമുള്ളവരെ ചുറ്റിപ്പറ്റി അന്വേഷിക്കുന്നത്.

Tags : Robbery 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ