General News

പാറമ്പുഴ കൂട്ടക്കൊല : പ്രതിക്ക് വധശിക്ഷ

Tue, Mar 21, 2017

Arabianewspaper 291
പാറമ്പുഴ കൂട്ടക്കൊല :  പ്രതിക്ക് വധശിക്ഷ

കോട്ടയം പാറമ്പുഴയില്‍ ഒരു വീട്ടിലെ മൂന്നു പേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അന്യസംസ്ഥാന തൊഴിലാളിയായ നരേന്ദ്ര കുമാറിനാണ് വധശിക്ഷ. വിചാരണയ്ക്ക് ശേഷം കോട്ടയം സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്.


മോഷണ ശ്രമത്തിനിടെ കുടുംബത്തിലെ മൂന്നു പേരെ തലയ്ക്കടിച്ചും കഴുത്തറുത്തുമാണ് പ്രതി കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട ലാലസന്‍ എന്നയാളുടെ ഡ്രൈ ക്ലീനിംഗ് കടയിലെ തൊഴിലാളിയായിരുന്നു നരേന്ദ്രന്‍.


ലാലസന്‍ (71), ഭാര്യ പ്രസന്നകുമാരി (62), മകന്‍ പ്രവീണ്‍ ലാല്‍ (28) എന്നിവരെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. ലാലസന്റെയം പ്രസന്നകുമാരിയുടെയും ശരിരത്തില്‍ ആസിഡ് ഒഴിക്കുകയും ചെയ്തിരുന്നു. കോടലി ഉപയോഗിച്ച് തലയ്ക്കടിക്കുകുയം കത്തി കൊണ്ട് കഴുത്തറക്കുകയും ചെയ്തിരുന്നു.


രക്തം വാര്‍ന്ന് പിടഞ്ഞ ഇവരുടെ ശരിരത്തിലേക്ക് വൈദ്യുതി കടത്തി വിടാനും ശ്രമിച്ചിരുന്നു. 2015 മെയ് 16 നാണ് കൂട്ടക്കൊല അരങ്ങേരിയത്. സംസ്ഥാനത്ത് ജോലി തേടിയെത്തുന്ന അന്യ സംസ്ഥാന തൊഴിലാളികള്‍ കൊലപാതകങ്ങളും മോഷണവും നടത്തുന്നത് പതിവായിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.


കൊലയ്ക്കു ശേഷം, പണം,. ആഭരണം, മൊബൈല്‍ ഫോണ്‍ എന്നിവയെല്ലാം ഇയാള്‍ കവര്‍ന്നു. പ്രസന്നകുമാരിയുടെ ചെവി അറുത്തു മുറിച്ച് കമ്മലുമായി കടന്നു കളയുകയായിരുന്നു.


സംഭവം നടന്ന് നാലു ദിവസത്തിനകം യുപിയിലെ ഫിറോസാബാദില്‍ നിന്ന് പാമ്പാടി സിഐ സാജു വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. ബാഗില്‍ നിന്ന് അറുത്തു മാറ്റിയ ചെവിയോടു കൂടിയ കമ്മലും പിടികൂടിയിരുന്നു.

Tags : murder  Crime 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ