General News

അയോദ്ധ്യ വിഷയം : കോടതിക്കു പുറത്ത് പരിഹാരം കാണണം- സുപ്രീം കോടതി

Tue, Mar 21, 2017

Arabianewspaper 434
അയോദ്ധ്യ വിഷയം : കോടതിക്കു പുറത്ത് പരിഹാരം കാണണം- സുപ്രീം കോടതി

അയോദ്ധ്യ വിഷയത്തില്‍ കോടതിക്ക് പുറത്ത് വിഷയം പരിഹരിക്കണമെന്ന് സുപ്രീം കോടതി. ഇക്കാര്യത്തില്‍ ഇരു പക്ഷവും ചര്‍ച്ച ചെയ്ത് പരിഹാരം തേടണം. ഇതിനു സാധിച്ചില്ലെങ്കില്‍ സുപ്രീം കോടതി മദ്ധ്യസ്ഥത വഹിക്കാമെന്നും ചീഫ് ജസ്റ്റീസ് ജെ എസ് ഖെഹര്‍.


മതപരവും വിശ്വാസപരവുമായ വിഷയങ്ങളില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുകയല്ലേ നല്ലതെന്ന് കോടതി ചോദിച്ചു. ഇത് കോടതിയുടെ ഉത്തരവല്ലെന്നും നിര്‍ദ്ദേശം മാത്രമാണെന്നും കോടതി പറഞ്ഞു. പ്രശ്‌ന പരിഹാരത്തിന് മുന്‍ നിയമ മന്ത്രി കൂടിയായ സുബ്ഹ്മണ്യന്‍ സ്വാമി മുന്‍ കൈ എടുക്കണമെന്നും സുപ്രീം കോടതി.


ബിജെപി എംപിയായ സുബ്രഹ്മണ്യന്‍ സ്വാമിയാണ് രാമജന്മ ഭൂമി-ബാബറി മസ്ജിദ് വിഷയത്തില്‍ കേസ് വേഗം തിര്‍പ്പ് കല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. 2010 ലെ അലഹബാദ് ഹൈക്കോതിയുടെ ഉത്തരവ് സുപ്രീം കോടതി മരവിപ്പിക്കുകയായിരുന്നു. ആറു വര്‍ഷം കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ കോടതി നടപടി എടുക്കാത്തത് എന്തെന്ന് ചോദ്യം ഉന്നയിച്ചാണ് സുബ്രഹ്മണ്യം സ്വാമി ഹര്‍ജി നല്‍കിയത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ