OMG News

അമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍

Tue, Mar 21, 2017

Arabianewspaper 1213
അമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍

അമ്മയെ ശ്വാസം മുട്ടി്ച്ച് കൊലപ്പെടുത്തിയ കേസില്‍ ഒന്നര വര്‍ഷത്തിനു ശേഷം മകനെ യുഎസിലെ സൗത്ത് കാരോലിന  പോലീസ് അറസ്റ്റ് ചെയ്തു. പതിനേഴുകാരനായ അര്‍ണവ് ഉപ്പാലപതി എന്ന ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയെയാണ് പോലീസ് പിടികൂടിയത്.


51 വയസുകാരിയായ അമ്മ നളിനി തെല്ലപ്രൊലുവിനെ പ്ലാസ്റ്റിക് ബാഗ് കൊണ്ട് തലമൂടി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.


2015 ഡിസംബര്‍ 17 നാണ് കൊലപാതകം അരങ്ങേറിയത്. കൊലപാതകം നടക്കുമ്പോള്‍ പ്രതിക്ക് പതിനാറു വയസേയുള്ളുവെങ്കിലും കൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഇയാളെ പ്രായപൂര്‍ത്തിയായ വ്യക്തി എന്ന രീതിയിലാകും നിയമ നടപടികളുമായി മുന്നോട്ടു പോകുക എന്ന് പോലീസ് പറഞ്ഞു.


സ്‌കൂള്‍ വിട്ട് വരുമ്പോള്‍ അമ്മയെ കാര്‍ പാര്‍ക്കിംഗില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്. മൃതദേഹത്തില്‍ മര്‍ദ്ദിച്ച പാടുകളുണ്ടായിരുന്നു. വീടിനുള്ളിലേക്ക് ആരും അതിക്രമിച്ച കയറിയാതായി ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.


അമ്മയെ രാത്രിയിലാണ് അവസാനമായി കണ്ടതെന്നും. ഭക്ഷണം കഴിച്ച ശേഷം താന്‍ ഹേം വര്‍ക് ചെയ്തുവെന്നും. രാത്രി വൈകി കിടന്നുറങ്ങിയതിനാല്‍, രാവിലെ ഭക്ഷണം കഴിക്കാതെ സ്‌കൂളിലേക്ക് പോയി. അമ്മയെ രാവിലെ കണ്ടില്ല. സ്‌കൂള്‍ സമയം ആയതിനാല്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ലെന്നും ഇയാള്‍ മൊഴി നല്‍കി.


ബിസിനസ് ആവശ്യങ്ങള്‍ക്കായി പിതാവ് മറ്റൊരു സ്ഥലത്ത് ആയിരുന്നു. മോഷണവും മറ്റ് ലക്ഷ്യങ്ങളും ഒന്നും തെളിയാത്തതിനാല്‍ മകനെ കഴിഞ്ഞ ഒരു വര്‍ഷമായി പോലീസ് നിരീക്ഷിച്ചു വരുകയായിരുന്നു. സുഹൃത്തുക്കളില്‍ നിനും മറ്റും ലഭിച്ച സൂചനകളില്‍ നിന്നാണ് അമ്മയെ ഇഷട്മല്ലായിരുന്നുവെന്നുള്ള അര്‍ണവിന്റെ നിലപാട് വെളിയില്‍ വന്നത്. പഠിക്കാന്‍ നിര്‍ബന്ധിക്കുമായിരുന്നതും പാര്‍്ട്ടികള്‍ക്കും അഘോഷങ്ങള്‍ക്കും മറ്റും പണം നല്‍കാത്തതിലുമുള്ള വൈരാഗ്യവും സ്വാതന്ത്ര്യമില്ലായ്മയുമാണ് അമ്മയെ ഇല്ലാതാക്കാന്‍ മകനെ പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു.

Tags : murder 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ