General News

മദ്രസ അദ്ധ്യാപകന്‍ വെട്ടേറ്റു മരിച്ചു, കാസര്‍കോട് ഹര്‍ത്താല്‍

Tue, Mar 21, 2017

Arabianewspaper 361
മദ്രസ അദ്ധ്യാപകന്‍ വെട്ടേറ്റു മരിച്ചു, കാസര്‍കോട് ഹര്‍ത്താല്‍

പള്ളി വളപ്പിലെ മുറിയില്‍ ഉറങ്ങിക്കിടന്ന മദ്രസ അദ്ധ്യാപകനെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ പ്രതിഷേധിച്ച് മുസ്ലീം ലീഗ് കാസര്‍കോട് നിയോജകണ്ഡലത്തില്‍ ഹര്‍ത്താലിന് ആഹ്വാനം നല്‍കി.


കുടക് സ്വദേശി റിയാസിനെ (30)യാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചയാണ് സംഭവം. തൊട്ടുടുത്ത മുറിയില്‍ കിടന്നുറങ്ങിയിരുന്ന പള്ളി ഖത്തീബ് അബ്ദുല്‍ അസീസ് മുസ്ലിയാരാണ് ശബ്ദം കേട്ട് മുറി തുറന്നത്.. അക്രമി സംഘം കല്ലെറിഞ്ഞതോടെ പള്ളിയിലെ മൈക്കിലൂടെ സംഭംവ ഉറക്കെ വിളിച്ച് പറഞ്ഞ് ആളെക്കുട്ടുകയായിരുന്നു,.


ഓടിക്കൂടിയ നാട്ടുകാര്‍ ഇയാളെ ചോരയില്‍ കുളിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കഴുത്തറുത്ത നിലയിലായിരുന്നു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു,

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ