General News

മൂന്നാം ടെസ്റ്റ് : മാര്‍ഷും ഹാന്‍ഡ്‌സകോമ്പും ഇന്ത്യക്ക് വിജയം നിഷേധിച്ചു

Mon, Mar 20, 2017

Arabianewspaper 456
മൂന്നാം ടെസ്റ്റ് :  സമനിലയില്‍
ഷോണ്‍ മാര്‍ഷും ഹാന്‍ഡ്‌സ്‌കോമ്പും ചേര്‍ന്ന ഉയര്‍ത്തിയ പ്രതിരോധ മതിലില്‍ ഇടിച്ച് ഇന്ത്യയുടെ പന്തുകള്‍ തളര്‍ന്നു വീണതോടെ ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ടെസ്റ്റ് സമനിലയിലായി.

സ്‌കോര്‍ : ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സ് 451 രണ്ടാം ഇന്നിംഗ്‌സ് ആറിന് 2014. ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് ഒമ്പതിന് 609

അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയ 124 റണ്‍സിന്റെ സെഞ്ച്വുറി കൂട്ടുക്കെട്ടാണ് മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് വിജയം നിഷേധിച്ചത്. നാലാം ദിവസം പരാജയത്തിന്റെ വഴിയിലേക്ക് ഓസ്‌ട്രേലിയയെ തള്ളിവിടാന്‍ രവീന്ദ്ര ജഡേജയ്ക്ക് കഴിഞ്ഞിരുന്നു.

എന്നാല്‍, ഈ ആനുകൂല്യം അഞ്ചാം ദിവസം മുതലാക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞില്ല. ഓസ്ട്രിലിയയുടെ നാലു വിക്കറ്റുകള്‍ കൂടി വീണെങ്കിലും മത്സരത്തിന് ഫലം ഉണ്ടാവില്ലെന്ന തിരിച്ചറിവില്‍ ഇരു നായകന്‍മാരും ചേര്‍ന്ന് കളി ഉപേക്ഷിക്കുകയായിരുന്നു.

ആറിന് 204 എന്ന നിലയിലായിരുന്നു ഓസ്‌ട്രേലിയ മാര്‍ഷ് 53 ഉം ഹാന്‍ഡ്‌സകോമ്പ് 72 ഉം റണ്‍സെടുത്ത് നില്‍ക്കവെയാണ് കളി ഉപേക്ഷിച്ചത്. ഇതോടെ പരമ്പരയും 1-1 എന്ന സമനിലയില്‍ തുടരുകയാണ്. റാഞ്ചിയിലെ ക്രിക്കറ്റ് ആരാധകര്‍ക്ക് ചേതേശ്വര്‍ പൂജ്‌റയുടെ മികച്ച ബാറ്റിംഗും ഇരട്ട സെഞ്ച്വുറിയുമായിരുന്നു തൃപ്തിയേകിയത്.

മാര്‍ച്ച് 25 ന് ഹിമാചലിലെ ധര്‍മശാലയിലാണ് നാലാം ടെസ്റ്റ്.
Tags : IND Vs AUS 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ