General News

ലക്കിഡി കോളേജില്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തു

Mon, Mar 20, 2017

Arabianewspaper 425
ലക്കിഡി കോളേജില്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ കൃഷ്ണദാസിനെ  അറസ്റ്റ് ചെയ്തു

ലക്കിഡി കോളേജില്‍ വിദ്യാര്‍തഥിയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ പോലീസ് ചോദ്യം ചെയ്തു. തൃശൂര്‍ റൂറല്‍ എസ്പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്. കൃഷ്ണദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കോളേജിലെ ലീഗ് അഡ്വേസര്‍ സുചിത്ര, പിആര്‍ഒ വത്സകുമാര്‍, അദ്ധ്യാപകന്‍ സുകുമാരന്‍ എന്നിവരേയും ചോദ്യം ചെയ്യുന്നുണ്ട്.


പാലക്കാട് ഒറ്റപ്പാലം ലക്കിഡി ജവഹര്‍ലാല്‍ കോളേജിലെ വിദ്യാര്‍ത്ഥി ഷഹീര്‍ ഷൗക്കത്തിനെ മര്‍ദ്ദിച്ചെന്ന കേസിലാണ് ചോദ്യം ചെയ്യുന്നത്. തടവില്‍ പാര്‍പ്പിച്ച് മര്‍ദ്ദിച്ചെന്നും ചെകിടത്തടിച്ചുവെന്നും നിലത്തു വീണപ്പോള്‍ ഷൂവിട്ട് തലയില്‍ ചവിട്ടിയെന്നും കൊല്ലുമെന്ന് ഉറപ്പായപ്പോള്‍ അവര്‍ ആവശ്യപ്പെട്ട പേപ്പറിലെല്ലാം ഒപ്പിട്ടു നല്‍കിയെന്നും ഷഹീറിന്റെ പരാതിയില്‍ പറയുന്നു.


കോളേദജിലെ അനധികൃത പരിവിനെ ചോദ്യം ചെയ്തതിനാണ് തന്നെ മര്‍ദ്ദിച്ചത്. ഭയംമൂലം പരാതി നല്‍കാതിരിക്കുകയാണ്. പാമ്പാടി കോളേജിലെ ജിഷ്ണു പ്രേെണായിയുടെ മരണത്തെ തുടര്‍ന്നാണ് തങ്ങളും പരാതി നല്‍കാന്‍ ധൈര്യപ്പെട്ടത്.


തന്നെ നേരില്‍ വന്ന് കാണണമെന്ന് കൃഷ്ണദാസ് ആവശ്യപ്പെട്ടു, ക്രിസ്തുമസ് അവധിയായതിനാല്‍ പോയില്ല. എന്നാല്‍,. ക്ലാസ് തുടങ്ങിയപ്പോള്‍ ആളെ വിട്ടു കുട്ടിക്കൊണ്ടു പോയി.


ചെയര്‍മാന്റെ മുറിയില്‍ കൊണ്ടു വന്ന് മര്‍ദ്ദിക്കുകയായിരുന്നു. പരാതി പിന്‍വലിക്കുന്നതായി എഴുതി വാങ്ങി. റാഗിംഗ് നടത്തിയതിന് ക്ഷമ ചോദിക്കുന്നുവെന്ന എഴുതിയ സ്റ്റേറ്റ് മെന്റില്‍ ഒപ്പിടണമെന്ന് പറഞ്ഞപ്പോള്‍ താന്‍ നിരാകരിച്ചു., ഇതോട മര്‍ദ്ദനം അഴിച്ചു വിടുകയായിരുന്നു. പലതവണ ചെകിട്ടത്ത് അടിച്ചു. മുട്ടുകാലുകൊണ്ട് വയറ്റത്ത് ചവിട്ടി, നിലത്തു വീണ തന്റെ തലയില്‍ ഷൂവിട്ട് ചവിട്ടി. ടിസിക്കുള്ള അപേക്ഷയിലും ഒപ്പി്ട്ടു വാങ്ങി. രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചു വരെ തന്നെ ചെയര്‍മാന്റെ മുറിയില്‍ തടഞ്ഞുവെച്ചു. ഷഹീറിന്റെ പരാതിയില്‍ പറയുന്നു.


പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയി.യുടെ മരണത്തിന് മൂന്നു ദിവസം മുമ്പാണ് ഈ സംഭവം. ജിഷ്ണുവിന്റെ മരണത്തെ തുടര്‍ന്നുള്ള കേസില്‍ പ്രതിയായ കൃഷ്ണദാസ് മുന്‍ കൂര്‍ ജാമ്യത്തിലാണ് ഇപ്പോള്‍ ഉള്ളത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ