General News

പിണറായി വിജയനും, കുഞ്ഞാലിക്കുട്ടിയും രഹസ്യ ചര്‍ച്ച നടത്തിയെന്ന് ബിജെപി

Mon, Mar 20, 2017

Arabianewspaper 501
പിണറായി വിജയനും, കുഞ്ഞാലിക്കുട്ടിയും രഹസ്യ ചര്‍ച്ച നടത്തിയെന്ന് ബിജെപി

മുഖ്യമന്ത്രി പിണറായി വിജയനും മലപ്പുറത്തെ ലീഗ് സ്ഥാനാര്‍ത്ഥി പി കെ കുഞ്ഞാലിക്കുട്ടിയും രഹസ്യ ചര്‍ച്ച നടത്തിയതായി ബിജെപി. മലപ്പുറത്ത് വളാഞ്ചേരിയിലെ ഒരു വീട്ടില്‍ വെച്ച് ഇരുവരും കൂടിക്കാഴ്ച നടത്തി കുഞ്ഞാലിക്കുട്ടിയുടെ വിജയത്തിനായുള്ള പിന്തുണ നല്‍കി. ബിജെപി ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ ആരോപിച്ചു,


മാര്‍ച്ച് 18 നാണ് ഇരുവരും ചര്‍ച്ച നടത്തിയത്. അബ്ദുള്‍ വഹാബ് എംപിയാണ് കുടിക്കാഴ്ചയ്ക്ക് ഇടനില നിന്നത്. കുഞ്ഞാലിക്കുട്ടിയുടെ വിജയം ഉറപ്പിക്കാനായിരുന്നു ഈ നീക്കം.


മലപ്പുറത്ത് ഇരു കക്ഷികളും സൗഹൃദ മത്സരത്തിലാണ്. ഒന്നര മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കു ശേഷമാണ് മലപ്പുറത്ത് സിപിഎം അധികമാരും അറിയാത്ത സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതെന്നും എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.


പിണറായിയും കുഞ്ഞാലിക്കുട്ടിയും തമ്മില്‍ നടത്തിയ രഹസ്യ ചര്‍ച്ചയെ തുടര്‍ന്നാണ് മലപ്പുറം തിരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ ഭരണത്തെ കുറിച്ചുള്ള വിലയിരുത്തലായിരിക്കുമെന്ന് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. പിണറായിയുടെ നീക്കത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ അതൃപ്തി ഉണ്ടെന്നും എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞു,


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ