General News

വനം നഷ്ടപ്പെടുമെന്നത് വലിയ കാര്യമല്ല- ആതിരപ്പള്ളി പദ്ധതിയെ പിന്തുണച്ച് മന്ത്രി എംഎം മണി

Mon, Mar 20, 2017

Arabianewspaper 443
വനം നഷ്ടപ്പെടുമെന്നത് വലിയ കാര്യമല്ല-  മന്ത്രി എംഎം മണി

ആതിരപ്പള്ളി ജല വൈദ്യുത പദ്ധതിയില്‍ നിന്നും പിന്നോക്കം പോവില്ലെന്ന് വൈദ്യുതി മന്ത്രി എംഎം മണി. പദ്ധതിയുടെ ഭാഗമായി വന്‍ തോതില്‍ മരങ്ങള്‍ മുറിച്ച് മാറ്റുന്നതിനാല്‍ വനം നഷ്ടപ്പെടുമെന്നത് വലിയ കാര്യമൊന്നുമല്ലെന്നും മണി പറഞ്ഞു.


വനമല്ല, വൈദ്യുതിയാണ് പ്രാധാന്യം. വനം നശിക്കുമെന്ന പറയുന്നത് വികസന വിരോധികള്‍. കോണ്‍ഗ്രസ് ഇതിനെ എതിര്‍ക്കുന്നുണ്ട്. ഇടതു മുന്നണിയിലും എതിരഭിപ്രായമുണ്ട്. എല്ലാവരോടും ചര്‍ച്ച ചെയ്ത് സമവായത്തിലെത്തും. അതിരപ്പള്ളി പദ്ധതിക്ക് കേരള കോണ്‍ഗ്രസ് എതിരല്ല. കോണ്‍ഗ്രസിനു മാത്രമാണ് എതിര്‍പ്പ്.


ഇടതു മുന്നണിയിലെ പ്രധാന ഘടക കക്ഷിയായ സിപിഐയാണ് മറ്റാരേക്കാളും ആതിരപ്പള്ളിയെ എതിര്‍ക്കുന്നത്. പരിസ്ഥിതി പ്രവര്‍ത്തകരും ഇതിനെ എതിര്‍ക്കുന്നുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ