General News

ഇളയരാജയുടെ വാദത്തിന് നിയമസാധുതയില്ലെന്ന് നിയമവിദഗ്ദ്ധര്‍

Mon, Mar 20, 2017

Arabianewspaper 518
ഇളയരാജയുടെ വാദത്തിന് നിയമസാധുതയില്ലെന്ന് നിയമവിദഗ്ദ്ധര്‍

അമേരിക്കയില്‍ സംഗീത പരിപാടി നടത്തുന്ന എസ്പി ബാലസുബ്ഹമണ്യത്തിമനും ചിത്രയ്ക്കും ഇളയരാജയുടെ വക്കീല്‍ നോട്ടീസ്. തന്റെ ഗാനങ്ങള്‍ പാടരുതെന്നാംണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.


എസ്പി ബാലസുബ്രഹ്മണ്യത്തിന്റ സംഗീത സപര്യയുടെ സുവര്‍ണ ജുബിലി ആഘോഷത്തിന്റെ ഭാഗമായാണ് ഇരുവരും യുഎസില്‍ ഗാനമേള നടത്തുന്നത്. തന്റെ പാട്ടുകള്‍ പാടുന്നത് ചൂണ്ടാക്കാട്ടിയ ഇളയരാജ ഇത് പകര്‍പ്പവകാശ ലംഘനമാണെന്ന് ആരോപിച്ചു,


തുടര്‍ന്നും പാടിയാല്‍ വന്‍തുക നഷ്ടപരിഹാരമായി നല്‍കേണ്ടി വരുമെന്നും കത്തില്‍ പറയുന്നുണ്ട്. ഇക്കാര്യം എസ്പി ബാലസുബ്രഹ്മണ്യം തന്റെ ഫെയ്‌സ്ൂബുക്ക് പോസ്റ്റിലൂടെ ആരാധകരെ അറിയിക്കുകയായിരുന്നു. തുടര്‍ന്നുള്ള സംഗീത പരിപാടികളില്‍ ഇളയാരാജയുടെ ഗാനങ്ങള്‍ താന്‍ ആലപിക്കില്ലെന്നും. ഭാഗ്യവശാല്‍ മറ്റ് സംഗീത സംവിധായകരുടെ നിരവധി ഗാനങ്ങളും ആലപിച്ചിട്ടുണ്ടെന്നും ഇത് ആലപിക്കാമെന്നുമാണ് എസ് പി ബി അറിയിച്ചിരിക്കുന്നത്.


എസ്പി ബാലസുബ്ഹ്മണ്യത്തിന്റെ മകന്‍ ചരണാണ് സംഗീത നിശകള്‍ വിദേശത്ത് സംഘടിപ്പിക്കുന്നത്. ചരണിന്റെ പേരിലും വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.


എന്നാല്‍, ഇന്ത്യന്‍ പകര്‍പ്പവകാശ നിയമ പ്രകാരം. ഗാനരചയിതാവിനും, സംഗീത സംവിധായകനും ഒപ്പം ഗായകനും ഒരു ഗാനത്തിന്റെ ബൗദ്ധിക സ്വത്തവകാശം ഉണ്ടെന്ന് നിയമ വിദഗ്ദ്ധര്‍സ ചൂണ്ടിക്കാട്ടുന്നു. ഇതു കൂടാതെ ചിത്രം നിര്‍മിച്ചയാള്‍ക്കും ഗാനത്തിന്റെ ഉടമസ്ഥാവകാശം ഉണ്ട്,. 50 ശതമാനവും ചിത്രം നിര്‍മിച്ചയാള്‍ക്കാണുള്ളത്.


എന്നാല്‍, ഗാനം എഴുതിയ ആളും, സംഗീതം സംവിധാനം ചെയ്തയാളും, ഗാനം ആലപിച്ചയാളും നിര്‍മാതാവില്‍ നിന്നും പ്രതിഫലം വാങ്ങിച്ച സ്ഥിതിക്ക് പിന്നീട് ഗാനം ചിത്രത്തിലുള്‍പ്പെടുത്തിയ നിര്‍മാതാവിനുമാത്രമാണ് ഉടസ്ഥതാ അവകാശമെന്നും വാദിക്കുന്നവരും ഉണ്ട്. ബൗദ്ധിക സ്വത്ത് വിലയ്ക്ക് നല്‍കി കഴിഞ്ഞും അതിന് റോയല്‍റ്റിയ്ക്ക് അര്‍ഹതയില്ലെന്നു വാദിക്കുന്നവരും ഉണ്ട്.


ഒരു ഗാനത്തിന്റെ ഈണം മാത്രമാണ് സംഗീത സംവിധായകന്റേത് വരികള്‍ രചയിതാവിന്റേതും ശബ്ദം ഗായകന്റേതുമാണ്. ഇതിനാല്‍, ഇളയരാജയുടെ വാദം നിലനില്‍ക്കില്ലെന്നും ചിലര്‍ പറയുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ