General News

ജിഷ്ണുവിന്റെ മരണം; മാതാപിതാക്കള്‍ നിരാഹാര സത്യഗ്രഹത്തിന്

Mon, Mar 20, 2017

Arabianewspaper 346
ജിഷ്ണുവിന്റെ മരണം; മാതാപിതാക്കള്‍ നിരാഹാര സത്യഗ്രഹത്തിന്

പാമ്പാടി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ പ്രതികളായ ആരേയും ഇതുവരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് മാതാപിതാക്കള്‍ ഈ മാസം 27 മുതല്‍ ഡിജിപിയുടെ ഓഫീസ് പടിക്കല്‍ അനിശ്ചിത കാല നിരാഹാര സത്യഗ്രഹം നടത്തും. പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥികളും സമരത്തില്‍ പങ്കുചേരുമെന്നാണ് അറിയിച്ചിരി്ക്കുന്ന്ത.


മാതാപിതാക്കളും കുടുംബാംഗങ്ങളും നിരാഹാര സമരം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രതികളെ പിടികൂടാത്തത്തില്‍ പ്രതിഷേധം അറിയിച്ച് മുഖ്യമന്ത്രി പിണറായ വിജയനെ ഇവര്‍ സന്ദര്‍ശിച്ചിരുന്നു.


പ്രതികളെ ഉടന്‍ പിടികൂടുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട ആരേയും ഇതുവരെ പിടികൂടിയിട്ടില്ല. കോളേജ് ചെയര്‍മാന്‍ കൃഷ്ണദാസിന്റെ പണത്തിന്റെ പിന്നാലൊയാണ് ഏവരുമെന്ന് മാതാപിതാക്കള്‍ ആരോപിച്ചിരുന്നു.


 


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ