General News

ഉത്തര്‍ പ്രദേശിനെ ഉത്തമ പ്രദേശമാക്കി യോഗി ആദിത്യ നാഥ് മാറ്റും -മോഡി

Sun, Mar 19, 2017

Arabianewspaper 392
ഉത്തര്‍ പ്രദേശിനെ ഉത്തമ പ്രദേശമാക്കി യോഗി ആദിത്യ നാഥ് മാറ്റും -മോഡി

ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യ നാഥ് സ,ത്യവാചകം ചൊല്ലി അധികാരമേറ്റു. മുസ്ലീം എംഎല്‍എമാരില്ലാത്ത ബിജെപി് മൊഹ്‌സിന്‍ റാസയെന്ന മുസ്ലീം മന്ത്രിയേയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. മുന്‍ രഞ്ജി ക്രിക്കറ്റ് താരമായ മൊഹ്‌സിന്‍ റാസ പാര്‍ട്ടിയുടെ യുപിയിലെ വക്താവാണ്.


മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കും ഗവര്‍ണര്‍ രാം നായിക് സത്യ വാചകം ചൊല്ലിക്കൊടുത്തു. ബിജെപി സംസ്ഥാന പ്രസിഡന്റ് കേശവ് പ്രസാദ് മൗര്യയും ലക്‌നാ മേയര്‍ ദിനേശ് ശര്‍മയും ഉപമുഖ്യമുന്ത്രിമാരായാണ് സത്യ പ്രതിജ്ഞ ചെയ്തത്.


47 അംഗ മന്ത്രിസഭയാണ് സത്യ പ്രതിജ്ഞ ചെ.യ്ത് അധികാരമേറ്റത്.  ആറു വനിതകളും മന്ത്രിസഭയില്‍ ഉണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ, കേന്ദ്ര മന്ത്രിമാര്‍ എന്‍ഡിഎ നേതാക്കല്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ എന്നിവരെല്ലാം ചടങ്ങില്‍ പങ്കെടുത്തു.


ഉത്തര്‍ പ്രദേശിനെ യോഗി ആദിത്യ നാഥ് ഉത്തമ പ്രദേശമാക്കിമാറ്റുമെന്ന് പ്രധാനമന്ത്രി മോഡി പറഞ്ഞു, യുപിയിലെ ബിജെപിയുടെ നാലാമത്തെ മുഖ്യമന്ത്രിയാണ് യോഗി ആദിത്യ നാഥ്.


വികസനത്തിന്റെ മുഖമായി യോഗി ആദിത്യ നാഥ് അറിയപ്പെടും. യുപി വികസിപ്പിക്കുമ്പോള്‍ ഇന്ത്യ വികസിക്കും. യുപിയിലെ യുവാക്കള്‍ക്ക് തൊഴിലവസരം ലഭിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും മോഡി ട്വിറ്ററില്‍ കുറിച്ചു, ു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ