General News

കുണ്ടറ പീഡനം: മുഖ്യ പ്രതി എഴുപതുകാരനായ മുത്തച്ചന്‍

Sun, Mar 19, 2017

Arabianewspaper 343
കുണ്ടറ പീഡനം:  മുഖ്യ പ്രതി എഴുപതുകാരനായ മുത്തച്ചന്‍

കുണ്ടറയില്‍ പത്തു വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മുഖ്യപ്രതി കുട്ടിയുടെ മുത്തച്ഛന്‍ എഴുപതുകാരനായ വിക്ടര്‍ എന്നയാളാണെന്ന് പോലീസ് കണ്ടെത്തി. മുത്തശ്ശിയുടേയും സഹോദരിയുടേയും മോഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കണ്ടെത്തിയത്.


കേസ് അന്വേഷണവുമായി സഹകരിക്കാതെ ഇവരുടെ കുടുംബം പോലീസ് കേസില്‍ നിന്നും ഒഴിവാകാന്‍ ശ്രമിക്കുകയായിരുന്നു. ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ പ്രായമുള്ള ഇവര്‍ ഒഴിഞ്ഞു മാരിയതോടെ പോലീസ് ഇവരെ നുണപരിശോധനയ്ക്ക് വിധേയനാക്കാന്‍ ശ്രമം ആരംഭിച്ചിരുന്നു.


ഇതോടെ പോലീസ് അന്വേഷണത്തോട് സഹകരിക്കാന്‍ ഇവര്‍ സമ്മതിക്കുകയായിരുന്നു. മുത്തച്ഛന്‍ തങ്ങളോട് മോശമായി പെരുമാറുമെന്ന് പെണ്‍കുട്ടി പരാതിപ്പെട്ടിരുന്നു.


ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കുന്ന വൈകൃതവും ഇയാള്‍ക്കുണ്ടെന്ന് പോലീസ് കണ്ടെത്തി. ഒരു ലോഡ്ജിന്റ മാനേജരായി പ്രവര്‍ത്തിക്കുന്ന ഇയാള്‍ രതി വൈകൃതങ്ങളുടെ അടിമയാണ്. മരിക്കുന്നതിന് മൂന്നു ദിവസം മുമ്പും പെണ്‍കുട്ടിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. കുട്ടിയുടെ രഹസ്യ ഭാഗങ്ങളില്‍ 23 മുറിവുകള്‍ പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു,.


ജനുവരി 10 നാണ് പെണ്‍കുട്ടിയെ വീട്ടിലെ ജനല്‍ അഴിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം നിലത്ത് ഇരിക്കുന്ന നിലയിലായിരുന്നു. ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെത്തിയിരുന്നു.

Tags : rape  Minor 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ