General News

മെര്‍ക്കലിന് കൈ കൊടുക്കാതെ ട്രംപ് ?

Sun, Mar 19, 2017

Arabianewspaper 351
മെര്‍ക്കലിന് കൈ കൊടുക്കാതെ ട്രംപ് ?

യുഎസ് സന്ദര്‍ശനത്തിന് എത്തിയ ജര്‍മന്‍ ചാന്‍സലര്‍ ആന്‍ജല മെര്‍ക്കലിന് ഹസ്ത ദാനം ചെയ്യാതെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് . രാജ്യത്ത് എത്തുന്ന മറ്റ് രാഷ്ട്രത്തലവന്‍മാരെ ഹസ്ത ദാനം നല്‍കി സ്വീകരിക്കണമെന്നത് പ്രോട്ടോേെക്കളിന്റെ ഭാഗമാണെന്നും ട്രംപ് ഇതിന് തയ്യാറാകാത്തത് ഗുരുതരമായ പ്രോട്ടൊക്കോള്‍ ലംഘനമാണെന്നും വിമര്‍ശനം ഉയരുന്നുണ്ട്.


എന്നാല്‍,. വ്യാജ വാര്‍ത്തകളില്‍ നിന്നും നിങ്ങള്‍ കേട്ടതിനേക്കാള്‍ ജര്‍മന്‍ ചാന്‍സലറുമായുള്ള കുടിക്കാഴ്ച മഹത്തരമായിരുന്നുവെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. മെര്‍ക്കലിനെ ഹസ്ത ദാനം ചെയ്താണ് സ്വീകരിച്ചതെന്നും ചിത്രങ്ങള്‍ക്ക് വേണ്ടി പോസ് ചെയ്യാനുള്ള ഫോട്ടോഗ്രാഫര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതിരുന്നത് അദ്ദേഹത്തിന്റെ ഇഷ്ടമാമെന്നും ട്രംപിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.


ഇരുവരും വൈറ്റ് ഹൗസില്‍ ചര്‍ച്ച നടത്തുന്നതിന്റെ ചിത്രം എടുക്കാന്‍ ശ്രമിച്ച ഫോട്ടോ ഗ്രാഫര്‍മാര്‍ പോസ് ചെയ്യിക്കാന്‍ ശ്രമിച്ചെങ്കിലും ട്രംപ് ചെവിക്കൊണ്ടില്ല. താങ്കള്‍ ഹാന്‍ഡ് ഷേക്ക് അഗ്രഹിക്കുന്നുണ്ടോ എന്ന് മെര്‍ക്കല്‍ ചോദിക്കുന്നതും കേള്‍ക്കാമായിരുന്നു. എന്നാല്‍, ഇതൊന്നും കേള്‍ക്കാത്ത ഭാവത്തിലായിരുന്നു ട്രംപിന്റെ ഇരിപ്പ്.


യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലും അതിനു ശേഷവും ഇരു നേതാക്കളും തമ്മില്‍ തുടരുന്ന രസക്കേടാണ് കൂടിക്കാഴ്ചയിലും നിഴലിച്ചത്. ഇരുവരുടേയും വാക്കുകളേക്കാള്‍ ശരീരഭാഷയാണ് വ്യക്തമായ സന്ദേശം നല്‍കിയത്.


മുന്‍ പ്രസിഡന്റ് ബാരാക് ഒബാമയുമായി മെര്‍ക്കല്‍ അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്നു. ട്രംപിനെ നിശിതമായി വിമര്‍ശിച്ചിരുന്നതിനാല്‍ യുഎസില്‍ എത്തിയപ്പോള്‍ അനിഷ്ടം വ്യക്തമായി ട്രംപും പ്രകടിപ്പിക്കുകയായിരുന്നു.









Tags : Merkel  Trump 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ