General News

കണ്ടെയ്‌നറുകളില്‍ കള്ളനോട്ട് എത്തിയെന്ന് സൂചന, തുറുമുഖങ്ങള്‍ കേന്ദ്രീകരിച്ച് തിരച്ചില്‍

Sun, Mar 19, 2017

Arabianewspaper 470
കണ്ടെയ്‌നറുകളില്‍ കള്ളനോട്ട് എത്തിയെന്ന് സൂചന, തുറുമുഖങ്ങള്‍ കേന്ദ്രീകരിച്ച് തിരച്ചില്‍
രാജ്യത്തെ വിവിധ തുറുമുഖങ്ങളില്‍ കണ്ടെയ്‌നറുകളില്‍ കള്ള നോട്ട് എത്തിയതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് വിവിധ തുറുമുഖങ്ങളില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് അധികകൃതര്‍ വിശദമായ പരിശോധന നടത്തുന്നു.

പുതിയ അഞ്ഞൂറിന്റേയും രണ്ടായിരത്തിന്റേയും നോട്ടുകളുടെ വ്യാജനാണ് എത്തിയിരി്ക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു, മുംബൈ, ചെന്നൈ, മംഗലാപുരം തുടങ്ങിയ തുറുമുഖങ്ങളിലാണ് കനത്ത പരിശോധന നടത്തുന്നത്.

ഇതു കൂടാതെ കണ്ടെയനറുകള്‍ കരയിലെത്തിയ സ്ഥലങ്ങളിലെല്ലാം അന്വേഷണം നടത്തുന്നുണ്ട്. നോട്ടുകള്‍ കണ്ടെത്താനായി അത്യാധുനിക റഡാര്‍ സംവിധാനം ഉപയോഗിച്ചുള്ള സ്‌കാനിംഗ് പരിശോധനയാണ് നടത്തുന്നത്.

ബംഗ്ലാദേശ് വഴി നാലു കണ്ടെയ്‌നറുകളില്‍ കള്ള നോട്ട് എത്തിയതായാണ് വിവരം. മാര്‍ച്ച് ഒന്നിനു ശേഷം എത്തിയ കണ്ടെയ്‌നറുകളും പരിശോധനയ്ക്ക് വിദേയമാക്കുന്നുണ്ട്.

ഇതോടെ തുറുമുഖത്തെ ചരക്കു നീക്കം തടസപ്പെട്ടു,. എല്ലാ കണ്ടെയ്‌നറുകളും തടഞ്ഞിട്ടുള്ള പരിശോധന ഇതാദ്യമായാണെന്ന് ചെന്നെയിലെ പോര്‍ട്ട് അധികൃതര്‍ പറയുന്നു,.

ബംഗാളിലെ മാല്‍ഡയില്‍ നിന്നും കള്ള നോട്ടുകളുമായി പിടികൂടിയവരില്‍ നിന്ന പുതിയ രണ്ടായിരത്തിന്റെ നോട്ടുകള്‍ ബംഗ്ലാദേശില്‍ നിന്നും പുറപ്പെട്ടതായി സൂചന ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന്, കള്ള നോട്ടുകള്‍ ഇന്ത്യയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

2006 ല്‍ കൊച്ചിയില്‍ വന്ന കണ്ടെയ്‌നറില്‍ കള്ള നോട്ട് ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇക്കാര്യത്തില്‍ ഇതുവരെ അന്വേഷണം നടക്കുകയോ കേസ് രജിസ്റ്റര്‍ ചെയ്യുകയോ ഉണ്ടായിട്ടില്ല.
Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ