General News

ഹോളി ആഘോഷിക്കാന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും, ഗായത്രി മന്ത്രം ആലപിച്ച പെണ്‍കുട്ടിക്ക് അഭിനന്ദനം

Sat, Mar 18, 2017

Arabianewspaper 414
ഹോളി ആഘോഷിക്കാന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും, ഗായത്രി മന്ത്രം ആലപിച്ച പെണ്‍കുട്ടിക്ക് അഭിനന്ദനം

പാക്കിസ്ഥാനിലെ ഹോളി ആഘോഷ പരിപാടിക്ക് പങ്കെടുത്ത പ്രധാനമന്ത്രി നവാസ് ഷെരീഫ് ചടങ്ങില്‍ ഗായത്രി മന്ത്രം ആലപിച്ച പാക് ഹിന്ദു പെണ്‍കുട്ടിയെ കൈയ്യടിച്ച് അഭിനന്ദിച്ചു,


ന്യൂനപക്ഷങ്ങള്‍ക്കെതിരെ അതിക്രമങ്ങള്‍ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് ഹിന്ദു ആഘോഷത്തില്‍ പ്രധാനമന്ത്രി നവാസ് ഷെരീപ് പങ്കെടുത്തത്.


ഈ പരിപാടിയുടെ വീഡിയോ വൈറലായതിനു പിന്നില്‍ 18 വയസുള്ള കറാച്ചി സ്വദേശിയായ ഒരു പെണ്‍കുട്ടിയാണ്. നരോധ മാലിനി എന്നു പേരുള്ള പെണ്‍കുട്ടി പ്രധാനമന്ത്രിയുടെ ചടങ്ങില്‍ ഗായത്രി മന്ത്രം സംഗീതാത്മകമായി ആലപിക്കുകയായിരുന്നു


പാക് പ്രധാനമന്രി നവാസ് ഷെരീഫ് ആലാപനം ശ്രദ്ധിക്കുകയും ആലപിച്ച ഉടനെ കൈയ്യടിക്കുകയും ചെയ്തു.


നിര്‍ബന്ധിത മതപരിവര്‍ത്തനം നിയമ ലംഘനമാണെന്ന് ചടങ്ങില്‍ സംസാരിച്ച നവാസ് ഷെരീഫ് പറഞ്ഞു,. ഹിന്ദുക്കളെ നിര്‍ബന്ധ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നുവെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഷെരീഫ് ഇങ്ങിനെ പറഞ്ഞത്.


ഭരണാധികാരിയെന്ന നിലയില്‍ എല്ലാ മതവിശ്വാസികളേയും സംരക്ഷിക്കുക എന്നതാണ് തന്റെ പ്രാഥമിക കര്‍ത്തവ്യമെന്നും ഷെരീഫ് പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ