General News

യുപിയില്‍ മനോജ് സിന്‍ഹ, ഉത്താരാഖണ്ഡില്‍ ത്രിവേന്ദ്ര സിംഗ് റാവത്

Fri, Mar 17, 2017

Arabianewspaper 240
യുപിയില്‍ മനോജ് സിന്‍ഹ, ഉത്താരാഖണ്ഡില്‍ ത്രിവേന്ദ്ര സിംഗ് റാവത്

ഉത്തര്‍ പ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കേന്ദ്ര മന്ത്രി മനോജ് സിന്‍ഹയെ തിരഞ്ഞെടുത്തതായി സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും, ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും ചേര്‍ന്നാണ് മനോജ് സിന്‍ഹയുടെ പേര്‍ നാമനിര്‍ഗദ്ദേശം ചെയ്തത്.


യുപിയിലെ ബിജെപി നിയമസഭാ യോഗം ചേര്‍ന്ന് മനോജ് സിന്‍ഹയുടെ പേര് ഏകകണ്‌ഠേയമായി അംഗീകരിച്ചാതായാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച ഇക്കാര്യം പ്രഖ്യാപിക്കും. ഞായറാഴ്ച സത്യ പ്രതിജ്ഞ ചെയ്യും.


പിന്നോക്ക സമുദായക്കാരനായ ബിജെപി സംസ്ഥാന പ്രസിഡന്റ് കേശവ് പ്രസാദ് മൗര്യയുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടിരുന്നുവെങ്കിലും കോലക്കേസ് ഉള്‍പ്പെടുയുള്ള കുറ്റങ്ങള്‍ ഉള്ളതിനാല്‍ അദ്ദേഹത്തെ തഴയുകയായിരുന്നു. യോഗി ആദിത്യ നാഥിനെ പോലുള്ളവരുടെ തീവ്ര നിലപാടുകള്‍ മുഖ്യമന്ത്രി പദത്തിലേക്ക് തടസമായി.


അതേസമയം, മുന്നോക്ക ബ്രാഹ്മണ വിഭാഗമായ ഭൂമിഹര സമുദായത്തില്‍ നിന്നുള്ള മനോജ് സിന്‍ഹയ്ക്ക് സഹായകരമായത് മികച്ച പ്രതിച്ഛായയാണ്. പി്‌ന്നോക്ക കാരനായ കേശവ് പ്രസാദ് മൗര്യയെ പാര്‍ട്ടി പ്രസിഡന്റും ബ്രാഹ്മണ നേതാവിനെ മുഖ്യമന്ത്രിയുുമാക്കി ബിജെപി ജാതിസമവാക്യം കാത്തു സൂക്ഷിക്കുകയായിരുന്നു,


ബിജെപിയുടെ സവര്‍ണ വോട്ടു ബാങ്കിനെ തൃപ്തിപ്പെടുത്തുന്നതാണ് ഈ തീരുമാനം. ഗാസിപൂരില്‍ നിന്നുള്ള എംപിയായ മനോജ് സിന്‍ഹ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഗുഡ്ബുക്കില്‍ ഇടംപിടിച്ച വ്യക്തിയാണ്. 2014 ല്‍ റെയില്‍ വേ സഹമന്ത്രിയായിരുന്ന സിന്‍ഹയെ മന്ത്രിസഭ അഴിച്ചു പണിതപ്പോള്‍ വാര്‍ത്താ വിനിമയ വകുപ്പില്‍ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയാക്കി.


എബിവിപിയിലൂടെ രാഷ്ട്രീയത്തില്‍ എത്തിയ സിന്‍ഹ ആര്‍എസ്എസ് പ്രവര്‍ത്തകനുമാണ്. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ സുഹൃത്തുമായ സിന്‍ഹ അദ്ദേഹത്തിന്റെ കൂടെ ശുപാര്‍ശ പ്രകാരമാണ് ഇപ്പോള്‍ യുപി മുഖ്യമന്ത്രിയായി എത്തുന്നത്. സിന്‍ഹയെ എംഎല്‍സിയായി നോമിനേറ്റ് ചെയ്ത് മുഖ്യമന്ത്രിയാകാനാണ് ബിജെപി നീക്കം.


ബിജെപി കേവല ഭൂരിപക്ഷം നേടിയ ഉത്തരാഖണ്ഡില്‍ ത്രിവേന്ദ്ര സിംഗ് റാവത്തിനെയാണ് പാര്‍ട്ടി പരിഗണിക്കുന്നത്. ഡൊയിവാല മണ്ഡലത്തില്‍ നിന്നും വിജയിച്ച ആര്‍എസ്എസ് പ്രവര്‍ത്തകനായ ത്രിവേന്ദ് ബ്രാഹ്ണ വിഭാഗമായ ഠാക്കൂര്‍ സമുദായക്കാരനാണ്.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ