General News

ലാവ്‌ലിന്‍ അഴിമതി കെട്ടുകഥ- പിണറായിയുടെ അഭിഭാഷകന്‍

Fri, Mar 17, 2017

Arabianewspaper 318
ലാവ്‌ലിന്‍ അഴിമതി കെട്ടുകഥ- പിണറായിയുടെ അഭിഭാഷകന്‍

ലാവ്‌ലിന്‍ കരാറുമായി ബന്ധപ്പെട്ട് അഴിമതി നടന്നുവെന്നത് വെറും കെട്ടകഥയാണെന്ന് ഹൈാക്കോടതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ. സിബിഐ നല്‍കിയിരിക്കുന്ന കുറ്റപത്രം അസംബന്ധമാണെന്നും സാല്‍വെ വാദിച്ചു.


കാനഡയിലെ കമ്പനിയുമായി കരാര്‍ ആരംഭിച്ചത് മുന്‍ മന്ത്രി ജി കാര്‍ത്തികേയന്റെ കാലത്താണെന്നും ഒപ്പുവെച്ചത് തുടര്‍നടപടിയായി അന്നത്തെ വൈദ്യുത മന്ത്രിായയിരുന്ന പിണറായി വിജയനാണെന്നും സാല്‍വ പറഞ്ഞു,


സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലായ കാലത്താണ് കെഎസ്ഇബിക്കു വേണ്ടി കാനഡയിലെ കമ്പനിയുമായി കരാറിലേര്‍പ്പെട്ടത്. ഇന്നും അതിന്റെ പ്രയോജനം സംസ്ഥാനത്തിന് ലഭിക്കുന്നുണ്ട്.


നല്ല ഉദ്ദേശത്തോടെ ചെയ്ത കാര്യങ്ങള്‍ക്കും പഴി കേള്‍ക്കേണ്ടി വരുന്ന കാലമാണിതെന്നും ലണ്ടനില്‍ അഭിഭാഷകനായി പ്രവര്‍ത്തിക്കുന്ന ഹരീഷ് സാല്‍വെ പറഞ്ഞു,


മലബാര്‍ കാന്‍സര്‍ സെന്ററിന് പണം നല്‍കുന്ന കാര്യത്തില്‍ ഗുഡാലോചനയില്ലായിരുന്നുവെന്നും സാല്‍വെ പറഞ്ഞു., കോടതിയില്‍ ഒരു പ്രാവശ്യം ഹാജരാകാന്‍ പതിനഞ്ചു മുതല്‍ മുപ്പതു ലക്ഷം വരെ വാങ്ങിക്കുന്ന അഭിഭാഷകനായ ഹരീഷ് സാല്‍വയെ ലാവ്‌ലിന്‍ കേസില്‍ ഹാജരാകാന്‍ പിണറായി നിയോഗിചത് കേസില്‍ സിബിഐയുടെ നീക്കത്തില്‍ പരിഭ്രമവും ആശങ്കയുമുള്ളതുകൊണ്ടാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. കേസില്‍ ഹാജരാകുന്നതിന് മുന്ര് ഡിജിപി ലോക്‌നാഥ ബഹറുയുമായി ഹരീഷ് സാല്‍വെ ചര്‍ച്ച നടത്തിയത് വിവാദമായിട്ടുണ്ട്. 


പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ എന്നി ജലവൈദ്യുത പദ്ധതിയുടെ യന്ത്രഭാഗങ്ങളുടെ ഭാഗിക അറ്റകുറ്റപണിക്കാണ് ആഗോള ടെണ്ടര്‍ കെഎസ് ഇബി ക്ഷണിച്ചത്.


പൊതുമേഖലാ സ്ഥാപനമായ ഭെല്‍ നല്‍കിയ കുറഞ്ഞ തുകയുടെ കരാര്‍ മറികടന്ന് കാനഡയിലെ ബഹുരാഷ്ട്ര കമ്പനിയായ എസ്എന്‍സി ലാവ് ലിനെ ഏല്‍പ്പിക്കുകുയും ഭാഗിക അറ്റകുറ്റപണി മുഴുവന്‍ യന്ത്രഭാഗങ്ങളും മാറ്റുന്ന പണിയായി മാറ്റുകയും ഇതുവഴി മുന്നൂറു കോടിയിലേറെ രൂപ സംസ്ഥാന ഖജനാവിന് നഷ്ടംവരുത്തകുയും ചെയ്യുകയും സ്വകാര്യ കമ്പനിയില്‍ നിന്ന് ഇതിന്റെ ആനുകൂല്യം പറ്റുകയും ചെയ്‌തെന്നാണ് സിബിഐ കേസ്.


തിരുവനന്തപുരം സിബിഐ കോടതി ഏഴാം പ്രതിയായ പിണറായി വിജയനേയും മറ്റു പ്രതികളേയും കുറ്റവിമുക്തനാക്കിയതിനെതിരെ പുനപരിശോധന ഹര്‍ജി നല്‍കിയ സിബിഐ കരാറില്‍ പിഴവു കണ്ടെത്തുകയും പിണറായിക്ക് ഇതില്‍ പങ്കുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരിക്കുകയാണ്. ഹരീഷ് സാല്‍വെയുടെ വാദങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കാന്‍ ഒരുങ്ങുകയാണ് സിബിഐ. ഇതിനായി മുന്തിയ അഭിഭാഷകനെ തന്നെ രംഗത്തിറക്കാനും സിബിഐ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

Tags : SNC Lavline 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ