General News

മിഷേലിന്‍െ മരണത്തിന് തൊട്ടു മുമ്പുള്ള ദൃശ്യങ്ങളും ലഭിച്ചു

Fri, Mar 17, 2017

Arabianewspaper 419
മിഷേലിന്‍െ മരണത്തിന് തൊട്ടു മുമ്പുള്ള ദൃശ്യങ്ങളും ലഭിച്ചു

കൊച്ചിയിലിലെ സിഎ വിദ്യാര്‍്ത്ഥിനി മിഷേല്‍ ഷാജി മരിക്കുന്നതിനു തൊട്ടു മുമ്പുള്ള ഏഴോളം സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു, കലൂരിലെ പള്ളിയില്‍ മാര്‍ച്ച് അഞ്ചിന് വൈകീട്ട് 5: 40 ന് എത്തിയ മിഷേല്‍ പാര്‍ത്ഥിക്കാനായി കയറുന്നതും പിന്നീട് 20 മിനിട്ട് കഴിഞ്ഞ് ഇറങ്ങി വരുന്നതും മുന്നിലെ കുരിശിനു മുന്നില്‍ വീണ്ടും ഒരിക്കല്‍ കൂടി പ്രാര്‍ത്ഥിക്കുന്നതും ദൃശ്യങ്ങളില്‍ ഉണ്ട്.


തുടര്‍ന്ന് നേര്‍ച്ച പ്പെട്ടിയില്‍ പണം ഇട്ട ശേഷം മടങ്ങുന്നതുമാണ് ഇപ്പോള്‍ ലഭിച്ചത്. തുടര്‍ന്ന് ആറു മണി കഴിഞ്ഞ പത്ത് മിനിറ്റിനു ശേഷം മിഷേല്‍ റോഡിലേക്കിറങ്ങി ഇടതു ഭാഗത്തു കൂടെ നടക്കുന്നതും എന്നാല്‍, രണ്ട് മിനിട്ട് കഴിഞ്ഞ് തിരിച്ച് വലത് ഭാഗത്ത് എത്തുന്നതും ആണ് കാണാന്‍ കഴിയുന്നത്.


മിഷേല്‍ ആരെയെങ്കിലും കണ്ട് ഭയന്നു മടങ്ങിപോകുന്നതാണോ എന്നും സംശയമുണ്ട്. പിന്നീട് കച്ചേരിപ്പടിയിലെ ഹൈക്കോടതിക്ക് മുന്നിലെ റോഡിലൂടെ ഗോശ്രീ പാലത്തിലേക്ക് നടക്കുന്നതും പോലീസ് കണ്ടെടുത്തു. എന്നാല്‍, ദൃശ്യങ്ങള്‍ വ്യക്തമല്ല.


പാലത്തിലേക്കുള്ള അപ്രോച്ച് റോഡിലെ നടപ്പാതയിലൂടെ നടന്നു നീങ്ങുന്ന മിഷേലിനേയും കാണുന്നുണ്ട്. കലൂരിലെ പള്ളിയില്‍ നിന്നിറങ്ങി ഏകദേശം മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞാണ് ഇത്.


പള്ളിയില്‍ നിന്നിറ്റങ്ങുമ്പോഴുള്ള വസ്ത്രങ്ങളാണ് മിഷേല്‍ ധരിച്ചിട്ടുള്ളത്. തലയില്‍ ഷാള്‍ കൊണ്ട് മൂടുകയും തോളില്‍ ലേഡീസ് ബാഗും ഉണ്ട്.


ബന്ധുവും നാട്ടുകാരനുമായ ക്രോണിന്‍ എന്ന യുവാവ് മിഷേലിനെ നിരന്തരം ശല്യം ചെയ്തിരുന്നതായി സൂചനയുണ്ട്. ഇയാള്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.


കലൂര്‍ പള്ളിയില്‍ നിന്നും പുറത്തിറങ്ങിയ മിഷേലിനെ ആരെങ്കിലും പിന്തുടര്‍ന്നിരുന്നോ എന്ന കാര്യത്തിലും അവ്യക്തത തുടരുകയായിരുന്നു. തലശേരി സ്വദേശിയായ യുവാവും മിഷേലിനെ നിരന്തരം ശല്യം ചെയ്തിരുന്നു.


ക്രോണിന്‍ 57 സന്ദേശങ്ങള്‍ അയച്ചതായി കണ്ടെത്തിയിരുന്നു. ക്രോണിന്റെ ഫോണില്‍ നിന്ന് ഇത് മായ്ച്ച് കളഞ്ഞിരിക്കുകയാണ്. ഇത് വീണ്ടെടുക്കാന്‍ ഫോണ്‍ സാങ്കേതിക വിദഗ്ദ്ധരുടെ സഹായം തേടിയിട്ടുണ്ട്.


മിഷേലിനെ കാണാതായ ശേഷവും ക്രോണിന്‍ സന്ദേശങ്ങള്‍ അയച്ചിരുന്നു. എന്നാല്‍, പോലീസ് തന്നെ പിടിക്കുമെന്ന് ഉറപ്പായപ്പോള്‍ സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്തു. മിഷേല്‍ മരിച്ചുവെന്ന് അറിഞ്ഞ ശേഷവും സന്ദേശങ്ങള്‍ ക്രോണിന്‍ അയച്ചിട്ടുണ്ട്. സമീപ ദിവസങ്ങളില്‍ 89 സന്ദേശങ്ങള്‍ ക്രോണിന്‍ അയച്ചി്ട്ടുണ്ട്.


താന്‍ ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടെന്നും തിങ്കളാഴ്ച നീ അത് അറിയുമെന്നും മിഷേല്‍ പറഞ്ഞതായി ക്രോണിന്‍ പോലീസിന് മൊഴി നല്‍കി.


മിഷേലിനെ കാണാതായ ശേഷം കോള്‍ ലിസ്റ്റ് പരിശോധിച്ച പോലീസ് അവസാനം വിളിച്ച നമ്പറായ ക്രോണിനെ വിളിക്കുകയും മിഷേലിനെ കാണാനില്ലെന്ന വിവരം അറിയി്ക്കുകയും ചെയ്തു. എന്നാല്‍, ഇതിനു ശേഷവും ക്രോണിന്‍ മിഷേലിന് 12 മെസേജുകള്‍ അയച്ചു.


മിഷേലിനെ നിരന്തരം ശല്യപ്പെടുത്തുകയായിരുന്നു ക്രോണിന്‍ എന്ന് പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്.


ക്രോണിനുമായി അടുപ്പത്തിലായിരുന്ന മിഷേല്‍ പ്രണയിച്ചു പോയ വ്യക്തിയുടെ സ്വഭാവ വൈചിത്ര്യത്തില്‍ മനം നൊന്ത് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന നിഗമനത്തിലാണ് ക്രൈം ബ്രാഞ്ചും എത്തിയിരിക്കുന്നത്. മരിക്കുന്നതിന് തൊട്ടു മുമ്പ് മിഷേലുമായി ക്രോണിന്‍ വഴക്കു കൂടിയിരുന്നു. പ്രണയത്തെ തുടര്‍ന്നുണ്ടായ അതി സ്വാര്‍ത്ഥതമൂലം ക്രോണിന്‍ മിഷേലിനെ മറ്റു ആണ്‍ സുഹൃത്തുക്കളുമായി സംസാരിക്കുന്നതു പോലും വിലക്കിയിരുന്നു. ചെന്നൈയില്‍ ഉപരിപഠനത്തിന് പോകാന്‍ മിഷേല്‍ പദ്ധതി ഇടപ്പോള്‍ ക്രോണിന്‍ എതിര്‍ത്തു. ഇങ്ങിനെയായാല്‍ ശരിയാവില്ലെന്നും ക്രോണിനുമായി ജീവിച്ചു പോകാന്‍ കഴിയില്ലെന്നും മിഷേല്‍ പറഞ്ഞതായി കൂട്ടുകാരികള്‍ പറയുന്നുണ്ട്.

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ