General News

സ്മിത്തിന് സെഞ്ച്വുറി , ഓസ്‌ട്രേലിയ ഭേദപ്പെട്ട നിലയില്‍

Thu, Mar 16, 2017

Arabianewspaper 333
സ്മിത്തിന് സെഞ്ച്വുറി ,  ഓസ്‌ട്രേലിയ ഭേദപ്പെട്ട നിലയില്‍

നായകന്‍ സ്റ്റീവ് സ്മിത്തിന്റെ സെഞ്ച്വുറി മികവില്‍ ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ ആദ്യ ദിനം നാലു വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സ് നേടി


117 റണ്‍സ് എടുത്ത സ്മിത്തിന്റ ബാറ്റിംഗ് മികവിലാണ് ഓസീസിന് മികച്ച സ്‌കോര്‍ ആദ്യ ദിനം ലഭിച്ചത്. ടെസ്റ്റില്‍ 5000 റണ്‍സും സ്മിത്ത് തികച്ചു.


ഫീല്‍ഡിംഗിനിടെ പരിക്കേറ്റ വിരാട് കോഹ്ലിക്ക് പകരം അജിങ്കെ രഹാനെയാണ് ഇന്ത്യയെ നയിച്ചത്.


ഗ്ലെന്‍ മാക്‌സ് വെല്‍ നേടിയ അര്‍ദ്ധ സെഞ്ച്വുറിയും ഇതിനൊപ്പം ഉണ്ട്. ഈ പരമ്പരയിലെ രണ്ടാം സെഞ്ച്വുറിയാണ് സ്മിത്ത് നേടുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ പത്തൊമ്പതാം സെഞ്ച്വുരിയാണ് സ്മിത്ത് നേടുന്നത്.


ഡേവിഡ് വാര്‍ണര്‍ (19), റെന്‍ഷ (44) എന്നിവര്‍ തുടക്കത്തിലെ പുറത്തായത് ഓസീസിന് തിരിച്ചടിയായി. രവീന്ദ്ര ജഡേജയ്ക്കും ഉമേഷ് യാദവിനുമാണ് വിക്കറ്റ്. 19 റണ്‍സെടുത്ത ഹാന്‍ഡ്‌സ്‌കോമ്പിനെയും യാദവാണ് മടക്കിയത്.


രണ്ട് റണ്‍സെടുത്ത ഷോണ്‍ മാര്‍ഷിനെ അശ്വിനാണ് പുറത്താക്കിയത്. ടോസ് നേടിയ ഓസീസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

Tags : Steve Smith 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ