General News

ഗോവ : കുതിരക്കച്ചവടത്തിന് ബിജെപി 1000 കോടി മുടക്കി -കോണ്‍ഗ്രസ്

Thu, Mar 16, 2017

Arabianewspaper 381
ഗോവ : കുതിരക്കച്ചവടത്തിന്  ബിജെപി 1000 കോടി മുടക്കി -കോണ്‍ഗ്രസ്

ഗോവയില്‍ ഭൂരിപക്ഷത്തിന് കുറവുള്ള എട്ട് അംഗങ്ങളെ ചാക്കിട്ട് അധികാരം പിടിച്ചെടുക്കാന്‍ ബിജെപി ആയിരം കോടി ചെലവിട്ടതായി കോണ്‍ഗ്രസ്.


എഐസിസി സെക്രട്ടറി ഗിരീഷ് ചൊദാങ്കറാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. എംഎല്‍എമാരെ വിലയ്‌ക്കെടുക്കുന്ന രാഷ്ട്രീയ കുതിരക്കച്ചവടമാണ് ബിജെപി നടത്തിയത്.


13 അംഗങ്ങള്‍ മാത്രമുള്ള ബിജെപിക്ക് എട്ട് അംഗങ്ങളുടെ കുറവാണ് ഭൂരിപക്ഷത്തിന് വേണ്ടിവന്നത്. മൂന്ന് സ്വതന്ത്ര അംഗങ്ങളും രണ്ട് പ്രാദേശിക പാര്‍ട്ടികലുടെ മൂന്നു വീതം അംഗങ്ങളുമാണ് ബിജെപിക്ക് പിന്തുണ നല്‍കിയത്.


അതേസമയം, കോണ്‍ഗ്രസ് നിരാശയില്‍ നിന്നും ഇത്തരം ജല്പനങ്ങള്‍ നടത്തുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രടട്ടരി സദാനന്ദ ഷെട് ടാനവ്‌ഡെ പറഞ്ഞു. താനും ഗോവയിലെ ബിജെപി നേതാവാണെന്നും ആയിരം കോടി എത്രയെന്ന് പോലും തനിക്ക് ഒരു ഉ1ഹമില്ല. പതിനായിരവും ലക്ഷങ്ങളും താന്‍ കണ്ടിട്ടുണ്ട്. ഒരു ചെറിയ കാറുമാത്രമാണ് തനിക്ക് ഉള്ളത്. അദ്ദേഹം പറഞ്ഞു,.


ഗോവയില്‍ എംഎല്‍എമാരുടെ പിന്തുണ ബിജെപി നേടിയത് പണമിറക്കിയാണെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ദി ആരോപിരുന്നു,.


ഗോവയുടെ വികസനത്തിനായാണ് പ്രാദേശിക പാര്‍ട്ടികള്‍ ബിജെപിക്ക് പിന്നില്‍ അണിനിരന്നതെന്ന് മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു. സഖ്യ ക്ഷി സര്‍ക്കാരിനെ സുഗമമായി കൊണ്ടു പോകാന്‍ താന്‍ പരാമവധി ശ്രമിക്കുമെന്നും കോണ്‍ഗ്രസ് സ്വന്തം പരാജയം മൂടിവെയ്ക്കാന്‍ പല ആരോപണങ്ങളും ഇനിയും ഉന്നയിക്കുമെന്നും പരാീക്കര്‍ പറഞ്ഞു,


കോണ്‍ഗ്രസിന് പ്രാദേശിക കക്ഷികളുടെ പിന്തുണ ലഭിക്കാത്തത് അവരുടെ ധാര്‍ഷ്ട്യം കൊണ്ടാണെന്നും ഗോവയില്‍ അവധി ആഘോഷിക്കാന്‍ ഡെല്‍ഹിയില്‍ നിന്നും വന്നാല്‍ ലക്ഷ്യം കാണാനാവില്ലെന്നും ദിഗ് വിജയ് സിംഗ്, കെസി വേണുഗോപാല്‍ എന്നിവര്‍ ഗോവയിലെത്തി ക്യാമ്പു ചെയ്ത് പരാജിതരായി മടങ്ങിയതിനെ കുരിച്ച് പരീക്കര്‍ പറഞ്ഞു,

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ