General News

ഗോവയില്‍ കോണ്‍ഗ്രസ് എംഎല്‍എ രാജിവെച്ചു

Thu, Mar 16, 2017

Arabianewspaper 344
ഗോവയില്‍ കോണ്‍ഗ്രസ് എംഎല്‍എ രാജിവെച്ചു

വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ വിട്ടു നിന്ന കോണ്‍ഗ്രസ് എംഎല്‍എ വിശ്വജിത് റാണെ രാജിവെച്ചു. കോണ്‍ഗ്രസ് നേതൃത്തോടുള്ള അതൃപ്തി പ്രകടിപ്പിച്ചാണ് റാണ രാജിവെച്ചത്.


വിശ്വാസ വോട്ടെടുപ്പു സമയത്ത് സഭയില്‍ നിന്ന് ഇറങ്ങിപ്പോയ വിശ്വജിത്ത റാണ് പിന്നീട് വാര്‍ത്ത ലേഖകരെ കണ്ട് താന്‍ രാജിവെയ്ക്കുകയാണെന്ന് അറിയിക്കുകയാരുന്നു, ഗോവ മുന്‍ മുഖ്യമന്ത്രി പ്രതാപ് റാണെയുടെ മകനാണ് വിശ്വജിത് റാണ്. റാണയ്ക്കു പിന്നാലെ നാലു കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി രാജിയ്‌ക്കൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.


22 വോട്ടു നേടി ബിജെപി വിശ്വാസ വോട്ടെടുപ്പ് വിജയിച്ചപ്പോള്‍ റാണയുടെ അഭാവത്തില്‍ കോണ്‍ഗ്രസിന് വോട്ട് 16 ആയി ചുരുങ്ങി,. തിരഞ്ഞെടുപ്പില്‍ വിജയിച്ച് കോണ്‍ഗ്രസ് ഏറ്റുവും വലിയ ഒറ്റക്കക്ഷിയായിട്ടും മന്ത്രിസഭാ രൂപികരണത്തിന് കോണ്‍ഗ്രസ് യാതൊരു ശുഷ്‌കാന്തിയും കാണിച്ചില്ല. ഡെല്‍ഹിയില്‍ നിന്നും വന്ന നേതാക്കള്‍ക്ക് ഗോവയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉണ്ടാവണമെന്ന് ആഗ്രഹം ഉണ്ടായിരുന്നില്ലെന്ന് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് അയച്ച രാജിക്കത്തില്‍ റാണെ പറഞ്ഞു,


പാര്‍ട്ടി ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിംഗാണ് ഇതിന് കാരണമെന്നും റാണ പറഞ്ഞു, രാജിവെച്ച് താന്‍ വീണ്ടും ജനവിധി തേടുമെന്നാണ് റാണെ അറിയിച്ചിരിക്കുന്നത്. എന്നാല്‍, റാണെ ബിജെപിയില്‍  ചേക്കേറുമെന്നും അഭ്യുഹമുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ