General News

പരീക്കര്‍ വിശ്വാസ വോട്ടു നേടി, ഒരു കോണ്‍ഗ്രസ് അംഗം വിട്ടു നിന്നു

Thu, Mar 16, 2017

Arabianewspaper 322
പരീക്കര്‍ വിശ്വാസ വോട്ടു നേടി, ഒരു കോണ്‍ഗ്രസ് അംഗം വിട്ടു നിന്നു

ഗോവയില്‍ മനോഹര്‍ പരീക്കര്‍ മന്ത്രി സഭ വിശ്വാസ വോട്ട് നേടി, 22 പേരുടെ പിന്തുണ ലഭിച്ചു. അതിനിടെ വിപ്പ് ലംഘിച്ച് ഒരു കോണ്‍ഗ്രസ് അംഗം വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു,.


വോട്ടിംഗ് നില- ബിജെപി 13, എംജിപി 3, ജിഎഫ്പി 3 സ്വതന്ത്രര്‍ 3


നാല്‍പത് അംഗ സഭയില്‍ 21 പേരുടെ പിന്തുണയാണ് വേണ്ടിയിരുന്നത്. പരീക്കറിന് 22 പേരുടെ പിന്തുണ ലഭിച്ചു.


പതിനേഴ് കോണ്‍ഗ്രസ് അംഗങ്ങളില്‍ പതിനാറ് പേര്‍ വിശ്വാസ പ്രമേയത്തെ എതിര്‍ത്ത് വോട്ടു ചെയ്തു. ഗോവ മുന്‍ മുഖ്യമന്ത്രി പ്രതാപ് സിംഗ് റാണയുടെ മകനും എംഎല്‍എയുമായ വിശ്വജിത് റാണെയാണ് വിപ്പ് ലംഘിച്ച് വോട്ടെടുപ്പില്‍ പങ്കെടുക്കാതെ വിട്ടു നിന്നത്. ഇതോടെ വിശ്വാസ വോട്ടെടുപ്പില്‍ 20 അംഗങ്ങളുടെ പിന്തുണ മതി എന്ന അവസ്ഥയും സംജാതമായിരുന്നു.


വിശ്വജീത് ബിജെപിയുമായി ഒത്തു കളിച്ചതാമെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി അലോസരത്തിലായ അഞ്ചു എംഎല്‍എമാര്‍ ചാഞ്ചാടി നില്‍ക്കുന്നത് ബിജെപിയിലേക്ക് ചേക്കേറാനാണെന്ന സൂചനയും ലഭിക്കുന്നുണ്ട്.


ഗോവ മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്ത മനോഹര്‍ പരീക്കര്‍ 48 മണിക്കൂര്‍ നേരത്തേക്ക് മാത്രമായിരിക്കും അധികാരത്തിലെന്നും സര്‍ക്കാരിനെ തങ്ങള്‍ മറിച്ചിടുമെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിംഗ് പറഞ്ഞിരുന്നു. നേരത്തെ, പരീക്കറിന്റെ സത്യ പ്രതിജ്ഞ തടയണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കോടതി ഹര്‍ജി തള്ളുകയും പാര്‍ട്ടിയെ വിമര്‍ശിക്കുകയും ചെയ്തിരുന്നു, ഏറ്റവും വലിയ ഒറ്റക്കക്ഷിയായ തങ്ങളെ ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപികരിക്കാന്‍ ക്ഷണിച്ചില്ലെന്ന ആരോപണമാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയത്. എന്നാല്‍, ഭുരിപക്ഷത്തിന് കുറവുള്ള കോണ്‍ഗ്രസ് മറ്റ് അംഗങ്ങളുടെ പിന്തുണയുണ്ടെന്ന കത്ത് കോടതിയിലോ, ഗവര്‍ണര്‍ക്കോ നല്‍കാതിരുന്നതെന്തെന്ന് കോടതി ചോഗിച്ചു,. ബിജെപി കുതിരക്കച്ചവടത്തിലൂടെയാണ് മറ്റ് അംഗങ്ങളുടെ പിന്തുണ നേടിയതെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ